ഈ മാസം 16, 17 തീയതികളിൽ രാമക്ഷേത്രം ആക്രമിക്കും; ഭീഷണി മുഴക്കി പന്നുന്‍

ക്യാനഡയിലെ ബ്രാംപ്ടണിൽ ചിത്രീകരിച്ചതാണു വിഡിയൊ ദൃശ്യമെന്നാണു സൂചന.
Pannun's threats against Hindu temples
ഈ മാസം 16, 17 തീയതികളിൽ രാമക്ഷേത്രം ആക്രമിക്കും; ഭീഷണി മുഴക്കി പന്നുന്‍
Updated on

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിനും ക്യാനഡയിലെ ഇന്ത്യൻ സ്ഥാപനങ്ങൾക്കും പ്രവാസികൾക്കുമെതിരേ ആക്രമണ ഭീഷണിയുമായി ഖാലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിങ് പന്നൂൻ. 16, 17 തീയതികളിൽ രാമക്ഷേത്രം ആക്രമിക്കുമെന്നു പന്നൂൻ ഭീഷണി മുഴക്കുന്ന വിഡിയൊ ദൃശ്യങ്ങൾ നിരോധിത സംഘടന സിഖ്സ് ഫൊർ ജസ്റ്റിസ് (എസ്എഫ്ജെ) പുറത്തുവിട്ടു.

ക്യാനഡയിലെ ബ്രാംപ്ടണിൽ ചിത്രീകരിച്ചതാണു വിഡിയൊ ദൃശ്യമെന്നാണു സൂചന. ഇവിടെയാണു കഴിഞ്ഞ ദിവസം ഖാലിസ്ഥാൻ അനുകൂലികൾ ക്ഷേത്രവളപ്പിൽ കയറി ഹിന്ദുക്കളെ ആക്രമിച്ചത്.

രാമക്ഷേത്രത്തിന്‍റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രാർഥിക്കുന്ന ദൃശ്യങ്ങളും വിഡിയൊയിലുണ്ട്. ക്യാനഡയിലെ ക്ഷേത്രങ്ങൾക്കെതിരേ ഭീഷണി മുഴക്കുന്ന പന്നൂൻ, ഇവിടെ നിന്നു ഹിന്ദു വിശ്വാസികൾ മാറിനിൽക്കുന്നതാണ് അവർക്കു നല്ലതെന്നും പറയുന്നു.

1984ലെ സിഖ് വിരുദ്ധ കലാപത്തിന്‍റെ നാൽപ്പതാം വാർഷികമായതിനാൽ നവംബർ ഒന്നിനും 19നും ഇടയിൽ എയർ ഇന്ത്യ വിമാനങ്ങൾ ആക്രമിക്കുമെന്ന് ഇയാൾ നേരത്തേ ഭീഷണി മുഴക്കിയിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com