പ്രാണപ്രതിഷ്ഠ: ഫ്രാൻസിൽ രഥയാത്ര, മൗറീഷ്യസിൽ ദീപോത്സവം

മൗറീഷ്യസിൽ ഇന്നു ദീപോത്സവമായി ആഘോഷിക്കാനാണു തീരുമാനം.
പ്രാണപ്രതിഷ്ഠ: ഫ്രാൻസിൽ രഥയാത്ര, മൗറീഷ്യസിൽ ദീപോത്സവം

ന്യൂഡൽഹി: യുഎസിലെ ടൈം സ്ക്വയറും ഫ്രാൻസിലെ ഈഫൽ ടവറുമുൾപ്പെടെ ലോകത്തിലെ പ്രധാന കേന്ദ്രങ്ങളിലും രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് ആഘോഷം. യുഎസിൽ ടൈം സ്ക്വയർ ഉൾപ്പെടെ 300 കേന്ദ്രങ്ങളിലാണ് വിവിധ ഹിന്ദു, സിഖ് സംഘടനകളുടെ നേതൃത്വത്തിൽ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. ഒരാഴ്ചയായി ഇവിടെ റാലികളും നടക്കുന്നുണ്ട്. ഫ്രാൻസിൽ ഈഫൽ ടവറിനു മുന്നിൽ ആഘോഷത്തിനു പുറമേ പാരിസിൽ രഥയാത്രയ്ക്കും ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്.

മൗറീഷ്യസിൽ ഇന്നു ദീപോത്സവമായി ആഘോഷിക്കാനാണു തീരുമാനം. പ്രതിഷ്ഠാ ചടങ്ങുകൾ കണക്കിലെടുത്ത് ഇവിടെ ഹൈന്ദവരായ ജീവനക്കാർക്കും തൊഴിലാളികൾക്കും രണ്ടു മണിക്കൂർ ജോലിയിൽ നിന്ന് ഇളവ് നൽകി. യുകെ, ക്യാനഡ, ഓസ്ട്രേലിയ രാജ്യങ്ങളിലും വലിയ ആഘോഷങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്.

മഹാരാഷ്‌ട്രയിൽ നിന്ന് 7,500 പൂച്ചെടികൾ

രാമക്ഷേത്രത്തിന്‍റെ മുറ്റത്തും പരിസരത്തുമായി ഉദ്യാനമൊരുക്കാൻ മഹാരാഷ്‌ട്രയിൽ നിന്ന് 7,500 പൂച്ചെടികൾ. പൂജാ പുഷ്പങ്ങൾക്കുള്ള ചെടികൾ കൂടാതെ വിദേശത്തും നാട്ടിലുമുള്ള അലങ്കാരച്ചെടികളും ഇക്കൂട്ടത്തിലുണ്ട്. 27 നക്ഷത്രങ്ങളെ പ്രതിനിധാനം ചെയ്യുന്ന 27 വൃക്ഷങ്ങൾ ഉൾപ്പെടുന്ന നക്ഷത്രവനവും ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് നക്ഷത്ര വനത്തിൽ തൈകൾ നട്ടത്. പേരാൽ, അരയാൽ, അത്തി, ഇലഞ്ഞി, വേപ്പ്, പ്ലാശ്, മാവ്, പ്ലാവ്, നെല്ലി, കൂവളം തുടങ്ങിയവയും രാമക്ഷേത്ര വളപ്പിൽ സ്ഥാനം പിടിച്ചു.

Trending

No stories found.

Latest News

No stories found.