സ്കൂൾ പാഠപുസ്തകങ്ങളിൽ രാമായണവും മഹാഭാരതവും ഉൾപ്പെടുത്തണം; ശുപാർശയുമായി എൻസിഇആർടി

പ്രതിവർഷം ആയിരക്കണക്കിന് വിദ്യാർഥികൾ രാജ്യം വിട്ട് മറ്റ് രാജ്യങ്ങളിൽ പൗരത്വം തേടുന്നത് ദേശസ്നേഹത്തിന്‍റെ അഭാവം മൂലമാണെന്നും ശുപാർശയിൽ പറയുന്നു
NCERT - Representative Image
NCERT - Representative Image

ന്യൂഡൽഹി: രാമയണവും മഹാഭാരതവും പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തണമെന്ന് എൻസിഇആർടി ഉന്നതതല സമിതിയുടെ ശുപാർശ. അയോധ്യ ആധുനിക ചരിത്രത്തിന്‍റെ ഭാഗമാക്കണമെന്നാണ് ശുപാര്‍ശ. ക്ലാസിക്കല്‍ ചരിത്രത്തില്‍ രാമായണവും ഭാഗവതവും വേദങ്ങളും ഉള്‍പ്പെടുത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഭരണ ഘടനയുടെ ആമുഖം ക്ലാസ് മുറികളിൾ എഴുതി വയ്ക്കണമെന്നും ശുപാർശ ചെയ്യുന്നുണ്ട്.

ഏഴാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ രാമായണം, മഹാഭാരതം എന്നിവ സാമൂഹ്യ ശാസ്ത്ര സിലബസിന്റെ ഭാ​ഗമാക്കുന്നതിന് കമ്മിറ്റി നിർദേശം നൽകിയിട്ടുണ്ട്. ഇത് വിദ്യാർഥികളിൽ ദേശസ്നേഹവും ആത്മാഭിമാനവും വളർത്തിയെടുക്കാൻ സഹായിക്കും

പ്രതിവർഷം ആയിരക്കണക്കിന് വിദ്യാർഥികൾ രാജ്യം വിട്ട് മറ്റ് രാജ്യങ്ങളിൽ പൗരത്വം തേടുന്നത് ദേശസ്നേഹത്തിന്‍റെ അഭാവം മൂലമാണെന്നും ശുപാർശയിൽ പറയുന്നു.

നിലവിൽ രാമായണം പഠിപ്പിക്കുന്ന ചില ബോർഡുകൾ അത് ഒരു മിത്തെന്ന നിലയിലാണ് കൈകാര്യം ചെയ്യുന്നത്. ഇത്തരം ഇതിഹാസങ്ങൾ വിദ്യാർഥികളെ പഠിപ്പിച്ചില്ലെങ്കിൽ രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിന്‍റെ ഉദ്ദേശ്യം മറ്റെന്താണെന്നും സോഷ്യൽ സയൻസ് പാനൽ കമ്മിറ്റി തലവൻ പ്രഫസർ സി.ഐ. ഐസക് ചോദിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com