സ്വർണക്കടത്തിന് പുറമേ ഹവാല ഇടപാടും; രന്യ റാവു ഹവാല ശൃംഖലയിലെ മുഖ്യ കണ്ണിയെന്ന് റിമാൻഡ് റിപ്പോർട്ട്

50 കിലോയോളം സ്വർണവും 38 കോടി ഹവാല പണവും ദുബായ്ക്കും ബംഗളൂരുവിനുമിടയിൽ കൈമാറാൻ സാഹിൽ ജെയ്ൻ സഹായിച്ചതായി അന്വേഷണ സംഘം കണ്ടെത്തി
ranya rao part of 38 crore hawala racket

രന്യ റാവു

Updated on

ബംഗളൂരു: സ്വർണക്കടത്തു കേസിൽ അറസ്റ്റിലായ നടി രന്യ റാവു 38 കോടിയോളം വരുന്ന ഹവാല ഇടപാടിലും പങ്കാളിയാണെന്ന് അന്വേഷണ സംഘത്തിനെ റിമാൻഡ് റിപ്പോർട്ട്. തരുൺ രാജും സാഹിൽ ജെയ്നും ഹവാലകേസിലും രണ്ടും മൂന്നും പ്രതികളാണ്.

ഹവാല ശൃംഖലയിലെ മുഖ്യ കണ്ണിയാണ് രന്യ റാവു എന്നാണ് സൂചന. തെളിവുകൾ ശേഖരിക്കുന്നതിന്‍റെ ഭാഗമായി അന്വേഷണ ഏജൻജികൾ രന്യയുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിച്ചിരുന്നു.

50 കിലോയോളം സ്വർണവും 38 കോടി ഹവാല പണവും ദുബായ്ക്കും ബംഗളൂരുവിനുമിടയിൽ കൈമാറാൻ സാഹിൽ ജെയ്ൻ സഹായിച്ചതായി അന്വേഷണ സംഘം കണ്ടെത്തി. ഓരോ ഇടപാടിനും 55000 രൂപയായിരുന്നു സാഹിലിന്‍റെ കമ്മിഷൻ. മറ്റ് ഹവാല ഇടപാടുകളെ പറ്റിയും സാഹിൽ വെളിപ്പെടുത്തിയിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com