സഹപ്രവർത്തകയെ ബലാത്സംഗം ചെയ്തെന്ന കേസ്; തരുൺ തേജ്പാലിന് 10 വർഷം തടവ്

ഗോവ സർക്കാരിന്‍റെ ഹർജിയിലാണ് ഹൈക്കോടതി നടപടി
rape against colleagues tarun tejpal case verdict

തരുൺ തേജ്പാൽ

Updated on

മുംബൈ: സഹപ്രവർത്തകയെ ബലാത്സംഗം ചെയ്തെന്ന കേസിൽ തെഹൽക്ക മുൻ എഡിറ്റർ തരുൺ തേജ്പാലിന് 10 വർഷം തടവുശിക്ഷ വിധിച്ച് ബോംബെ ഹൈക്കോടതി. കേസിൽ തരുണിനെ വെറുതെ വിട്ട വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.

ഗോവ സർക്കാരിന്‍റെ ഹർജിയിലാണ് ഹൈക്കോടതി നടപടി. ഹർജി പരിഗണിക്കുമ്പോൾ കോടതിയിലുണ്ടായിരുന്ന തരുണിനെ പൊലീസ് അറസ്റ്റു ചെയ്തു.

2013-ൽ സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കേസ്. കേസിൽ 2021 ൽ വിചാരണ കോടതി തേജ്പാലിനെ വെറുതെ വിട്ടു. ഇതിനെതിരേയാണ് ഗോവ സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. സർക്കാരിനു വേണ്ടി സോളിസിസ്റ്റർ ജനറൽ തുഷാർ മേത്ത ആണ് ഹൈക്കോടതിയിൽ ഹാജരായത്. ജസ്റ്റിസുമാരായ നീല ഗോഖലെ, അമിത് സംദെക്കർ എന്നിവർ അടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്.

logo
Metro Vaartha
www.metrovaartha.com