

prajwal revanna
ബെംഗളൂരു: ബലാത്സംഗക്കേസിൽ ജയിലിൽ കഴിയുന്ന എച്ച്ഡി ദേവഗൗഡയുടെ ചെറുമകനും ജെഡിഎസ് മുൻ എംപിയുമായ പ്രജ്വൽ രേവണ്ണ മൊബൈൽ ഫോൺ ഉപയോഗിച്ചതായി കണ്ടെത്തി.
ക്രൈംബ്രാഞ്ച് ഉദ‍്യോഗസ്ഥർ നടത്തിയ മിന്നൽ പരിശോധനയിലാണ് ഇയാൾ മൊബൈൽ ഫോൺ ഉപയോഗിച്ചതായി കണ്ടെത്തിയത്. സംഭവത്തിൽ കേസെടുത്തിട്ടുണ്ട്. ഇയാൾക്ക് മൊബൈൽ ഫോൺ എങ്ങനെ ലഭിച്ചുവെന്നത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു.
ഔദ‍്യോഗിക കൃത‍്യനിർവഹണത്തിൽ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടി മുതിർന്ന ജയിൽ ഉദ‍്യോഗസ്ഥനെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. ജയിൽ അസിസ്റ്റന്‍റ് സുപ്രണ്ട് ഈരന്ന രംഗപൂരിനെതിരേയാണ് നടപടി. കൂടാതെ സംഭവത്തിൽ വിശദീകരണം തേടി ജയിൽ സുപ്രണ്ട് അൻസുച്ച് കുമാറിന് കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടുണ്ട്. പ്രജ്വലിന്‍റെ കുടുംബത്തിന്‍റെ ഫാം ഹൗസിൽ ജോലിക്കാരിയായ യുവതിയെ രണ്ടുതവണ ലൈംഗിക പീഡനത്തിനിരയാക്കിയതായും ഇതിന്‍റെ ദൃശൃങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയെന്നുമാണ് കേസ്. ഇതു കൂടാതെ മൂന്നു പീഡനക്കേസുകളും പ്രജ്വലിനെതിരേയുണ്ട്.