മഹാരാഷ്ട്രയുടെ ആദ്യ വനിതാ ഡിജിപിയായി രശ്മി ശുക്ല

മഹാരാഷ്ട്ര ആഭ്യന്തര വകുപ്പാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.
Rashmi Shukla become the first woman DGP of Maharashtra
Rashmi Shukla become the first woman DGP of Maharashtra
Updated on

മുംബൈ: മഹാരാഷ്ട്രയിലെ പൊലീസ് ഡയറക്ടർ ജനറലായി മുതിർന്ന ഐപിഎസ് ഓഫീസർ രശ്മി ശുക്ല വ്യാഴാഴ്ച ചുമതലയേറ്റു. സംസ്ഥാനത്ത് ഈ പദവിയിലെത്തുന്ന ആദ്യ വനിതയാണ് രശ്മി ശുക്ല. മഹാരാഷ്ട്ര ആഭ്യന്തര വകുപ്പാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.

1988 ബാച്ചിലെ ഉദ്യോഗസ്ഥയായ അവർ മുമ്പ് ഡെപ്യൂട്ടേഷനിൽ സിആർപിഎഫ് ഡയറക്ടർ ജനറലായി നിയമിക്കപ്പെട്ടിരുന്നു. ശുക്ല 2024 ജൂണിൽ വിരമിക്കും, അതിനാൽ അവരുടെ കാലാവധി നിലവിൽ 6 മാസമായിരിക്കും, എന്നാൽ ഇത് സർക്കാരിന് നീട്ടാവുന്നതാണ്.

ഡിസംബർ 29 ന് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി) യോഗം ചേർന്നിരുന്നു.ഡിജിപി തസ്തികയിലേക്കു 3 ഉദ്യോഗസ്ഥരുടെ പേരുകളാണ് പരിഗണിക്കപ്പെട്ടത്. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. ഇതനുസരിച്ച് വ്യാഴാഴ്ചയാണ് ശുക്ലയുടെ നിയമനത്തിന് സർക്കാർ ഉത്തരവിറക്കിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com