രത്തൻ ലാൽ കട്ടാരിയ അന്തരിച്ചു

അസുഖബാധിതനായതിനെത്തുടർന്ന് ചണ്ഡീഗഡിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം
രത്തൻ ലാൽ കട്ടാരിയ അന്തരിച്ചു
Updated on: 

ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ രത്തൻ ലാൽ കട്ടാരിയ അന്തരിച്ചു. 72 വയസായിരുന്നു. അസുഖബാധിതനായതിനെത്തുടർന്ന് ചണ്ഡീഗഡിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം.

ഹരിയാനയിലെ അംബാലയിൽ നിന്നുള്ള എംപിയും രണ്ടാം മോദി സർക്കാരിൽ 2021 ജൂലെയ് വരെ ജൽ ശക്തി, സാമൂഹ്യനീതി വകുപ്പ് സഹമന്ത്രികൂടിയായിരുന്നു അദ്ദേഹം. മൂന്നു തവണ എം.പിയായിട്ടുണ്ട്. രത്തൻ ലാൽ കട്ടാരിയുടെ മരണത്തിൽ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ അനുശോചനമറിയിച്ചു.

logo
Metro Vaartha
www.metrovaartha.com