നിശാപാർട്ടികളിൽ ലഹരിക്കൊപ്പം 'പാമ്പിൻ വിഷം'; ബിഗ്ബോസ് താരത്തിനെതിരേ കേസ്

ഇവരിൽ നിന്ന് 20 മില്ലി ലിറ്റർ പാമ്പിൻ വിഷം, അഞ്ച് മൂർഖൻ, ഒരു പെരുമ്പാമ്പ്, ഒരു ഇരുതലമൂരി, ഒരു റാറ്റ് സ്നേക് എന്നവയെയാണ് പിടിച്ചെടുത്തിരിക്കുന്നത്
എൽവിഷ് യാദവ്, പിടിച്ചെടുത്ത പാമ്പുകൾ
എൽവിഷ് യാദവ്, പിടിച്ചെടുത്ത പാമ്പുകൾ

നോയ്ഡ: നിശാപ്പാർട്ടികൾ ആഘോഷമാക്കാൻ ലഹരിക്കൊപ്പം പാമ്പിൻ വിഷവും ഉപയോഗിച്ചുവെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ബിഗ്ബോസ് ഒടിടി വിജയി എൽവിഷ് യാദവിനെതിരേ കേസെടുത്ത് നോയ്ഡ പൊലീസ്. പാമ്പിൻ വിഷവുമായി നിശാപാർട്ടിയിൽ പങ്കെടുക്കാനെത്തിയ 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരിൽ നിന്ന് 9 ജീവനുള്ള പാമ്പുകളെ പിടിച്ചെടുത്തിട്ടുണ്ട്. നിയമവിരുദ്ധമായി സംഘടിപ്പിക്കുന്ന പാർട്ടികളിൽ എൽവിഷ് യാദവ് പാമ്പിൻ വിഷം നൽകുന്നുവെന്നും വിദേശികൾ അടക്കം പാർട്ടികളിൽ പങ്കെടുക്കുന്നുണ്ടെന്നും കണ്ടെത്തിയിരുന്നു.

യാദവ് വിഡിയോ നിർമിക്കുന്നതിനായി പാമ്പുകളെ ഉപയോഗിക്കുന്നുവെന്നും പരാതി ഉയർന്നിരുന്നു. ഇതേത്തുടർന്ന് മൃഗ സ്നേഹികളുടെ സംഘമായ പീപ്പിൾ ഫോർ അനിമൽസ് ഒരുക്കിയ കെണിയിൽ അഞ്ചംഗസംഘം വീഴുകയായിരുന്നു. പിഎഫ്എ പറഞ്ഞ പ്രകാരം വ്യാഴാഴ്ച നോയ്ഡ സെക്റ്റർ 51 ൽ നിശാപ്പാർട്ടിയുണ്ടെന്ന് വിശ്വസിച്ചാണ് യാദവും സംഘവും പാമ്പുകളുമായി എത്തിയത്. പിഎഫ്എ യുടെ പരാതിയിൽ വന്യജീവി സംരക്ഷണം നിയമം, കുറ്റകരമായ ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തി പൊലീസ് കേസ് ഫയൽ ചെയ്തു. യാദവിനു പുറമേ രാഹുൽ, തീട്ടുനാഥ്, ജയ്കരൺ,നാരായൺ, രവിനാഥ് എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.

ഇവരിൽ നിന്ന് 20 മില്ലി ലിറ്റർ പാമ്പിൻ വിഷം, അഞ്ച് മൂർഖൻ, ഒരു പെരുമ്പാമ്പ്, ഒരു ഇരുതലമൂരി, ഒരു റാറ്റ് സ്നേക് എന്നവയെയാണ് പിടിച്ചെടുത്തിരിക്കുന്നത്.

ഗുരുഗ്രാം സ്വദേശിയായ യാദവിന് ലക്ഷക്കണക്കിന് ഫോളോവേഴ്സ് ഉള്ള രണ്ട് യൂട്യൂബ് ചാനലുകളാണ് ഉള്ളത്. ബിഗ്ബോസ് ഒടിടി ഷോയിൽ വിജയിയായതോടെയാണ് യാദവിന് ആരാധകർ വർധിച്ചത്. ഷോയ്ക്കു ശേഷം നടി ഉർവശി റൗട്ടേലയ്ക്കൊപ്പം ഹം തോ ദീവാനേ എന്ന മ്യൂസി വിഡിയോയിലും യാദവ് അഭിനയിച്ചിട്ടുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com