റിപ്പോ നിരക്ക് വീണ്ടും വർധിപ്പിച്ച് ആർബിഐ; ബാങ്കുകൾ പലിശ നിരക്ക് ഉയർത്തിയേക്കും

പണപ്പെരുപ്പം 4% ത്തിൽ എത്തിക്കുക എന്നാണ് റിസർവ് ബാങ്കിന്‍റെ ലക്ഷ്യം. നിലവിൽ 6 ശതമാനത്തിനടുത്താണ് പണപ്പെരുപ്പ നിരക്ക്
റിപ്പോ നിരക്ക് വീണ്ടും വർധിപ്പിച്ച് ആർബിഐ; ബാങ്കുകൾ പലിശ നിരക്ക് ഉയർത്തിയേക്കും
Updated on

ന്യൂഡൽഹി: പണപെരുപ്പം നിയന്ത്രണ വിധേയമാക്കുക എന്ന ലക്ഷ്യത്തോടെ അടിസ്ഥാന പലിശ നിരക്ക് വീണ്ടും വർധിപ്പിച്ച് റിസർവ് ബാങ്ക്. പണയ വായ്പാ നയ പ്രഖ്യാപനത്തിലായിരുന്നു റിപ്പോ നിരക്ക് കാൽ ശതമാനം (0.25%) വർധിച്ചതായി റിസർവ് ബാങ്ക് അറിയിച്ചത്.

ഇതോടെ ഹ്രസ്വകാല വായ്പകളുടെ റിപ്പോ നിരക്ക് 6.5 ശതമാനമായി. ഇതിന്‍റെ ഫലമായി ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ നിരക്ക് ബാക്കുകൾ വർധിപ്പിച്ചേക്കുമെന്നാണ് സൂചന.

ഗവർണർ ശക്തികാന്ത ദാസാണ് ധന നയ സമിതിയുടെ തീരുമാനം പ്രഖ്യാപിച്ചത്. റിവേഴ്‌സ് റിപ്പോ നിരക്കിൽ  മാറ്റമുണ്ടാവില്ല, 3.35 ശതമാനത്തിൽ തന്നെ തുടരും. പണപ്പെരുപ്പം 4% ത്തിൽ എത്തിക്കുക എന്നാണ് റിസർവ് ബാങ്കിന്‍റെ ലക്ഷ്യം. നിലവിൽ 6 ശതമാനത്തിനടുത്താണ് പണപ്പെരുപ്പ നിരക്ക്. 

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com