ഐപിഎല്‍ വിജയാഘോഷ ദുരന്തം; ആര്‍സിബി മാര്‍ക്കറ്റിങ് മേധാവി അറസ്റ്റിൽ

റോയൽ ചലഞ്ചേഴ്സ് ബംഗളൂരു, കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ എന്നിവരെ പ്രതികളാക്കി എഫ്‌ഐആർ
rcb marketing head nikhil sosale arrest

നിഖില്‍ സോസലെ

Updated on

ബംഗളൂരു: ഐപിഎൽ വിജയാഘോഷത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിച്ച സംഭവത്തിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. ആര്‍സിബിയുടെ മാര്‍ക്കറ്റിങ് തലവന്‍ നിഖില്‍ സോസലെയാണ് അറസ്റ്റിലായത്. മുംബൈയിലേക്ക് പോകുന്നതിനിടെ ബംഗളൂരു വിമാനത്തില്‍വച്ചാണ് ഇയാളെ പൊലീസ് പിടികൂടുന്നത്.

ആര്‍സിബി അധികൃതരുടെ അറസ്റ്റിന് അടക്കം വ്യാഴാഴ്ച രാത്രി ചേര്‍ന്ന മന്ത്രിസഭായോഗത്തിൽ ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോഴത്തെ നടപടി. സംഭവത്തിൽ നേരത്തെ വിക്റ്ററി പരേഡ് സംഘാടകരായ ഡിഎന്‍എ എന്‍റര്‍ടെയ്ന്‍മെന്‍റ് നെറ്റ്‌വര്‍ക്‌സ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ 3 ജീവനക്കാരെ കസ്റ്റഡിയില്‍ എടുത്തിരുന്നു.

കൂടാതെ ഈ കമ്പനി, ആര്‍സിബി, കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ എന്നിവരെ പ്രതികളാക്കി പൊലീസ് എഫ്‌ഐആറും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ബുധനാഴ്ച (June 4) വൈകിട്ടാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തെ വിക്റ്ററി പരേഡില്‍ പങ്കെടുക്കാനെത്തിയ 11 പേർ തിക്കിലും തിരക്കിലും പെട്ട് മരിക്കുകയായിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com