ഈ നേട്ടം നിർണായകം: ആർ.എൽ.വി ലാന്‍റിങ് പരീക്ഷണം വിജയം, വീഡിയോ

പേടകത്തെ ബഹിരാകാശത്തേക്ക് അയച്ചു വിജയകരമായി തിരിച്ചിറക്കുക എന്നതാണ് അടുത്ത ഘട്ടം
ഈ നേട്ടം നിർണായകം: ആർ.എൽ.വി ലാന്‍റിങ് പരീക്ഷണം വിജയം, വീഡിയോ

ചിത്രദുർഗ: റീ യൂസബിൾ ലോഞ്ച് വെഹിക്കിളിന്‍റെ ( ആർഎൽവി) ലാന്‍റിങ് വിജയകരമായി പൂർത്തീകരിച്ച് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ(ഐഎസ്ആർഒ). കർണാടക ചിത്രദുർഗയിലെ എയറോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിലാണ് പുനരുപയോഗിക്കാവുന്ന ബഹിരാകാശ വിക്ഷേപണ പേടകത്തിന്‍റെ രണ്ടാം ഘട്ട പരീക്ഷണം നടന്നത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിർണായകമായ നേട്ടമാണിതെന്നു ഐഎസ്ആർഒ വ്യക്തമാക്കുന്നു.

ഇന്ത്യൻ എയർഫോഴ്സ്, ഡിആർഡിഒ എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരീക്ഷണം. ഇനി പേടകത്തെ ബഹിരാകാശത്തേക്ക് അയച്ചു വിജയകരമായി തിരിച്ചിറക്കുക എന്നതാണ് അടുത്ത ഘട്ടം. സാധാരണഗതിയിൽ ഉപഗ്രഹങ്ങളെ വഹിച്ചു കൊണ്ടു പോകുന്ന പേടകങ്ങൾ കത്തിനശിക്കുകയാണ് പതിവ്. അതിനൊരു മാറ്റം വരുത്തി, തിരികെ ഭൂമിയിലിറങ്ങുക എന്ന ദൗത്യമാണ് റീ യൂസബിൾ ലോഞ്ച് വെഹിക്കിളിനുള്ളത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com