

തെലങ്കാനയിലെ ഫാർമ യൂണിറ്റിൽ റിയാക്റ്റർ പൊട്ടിത്തെറിച്ചു; രണ്ട് പേർ മരിച്ചു
ഹൈദരാബാദ്: തെലങ്കാനയിലെ യാദാദ്രി ഭുവനഗിരി ജില്ലയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിലെ റിയാക്റ്റർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ രണ്ട് തൊഴിലാളികൾ മരിച്ചു. ഒൻപത് പേർക്ക് പരുക്കേറ്റു. പൊച്ചംപള്ളിയിൽ വെള്ളിയാഴ്ച രാത്രി വൈകിയാണ് സംഭവം.
തൊഴിലാളികൾ ഷിഫ്റ്റ് മാറുന്നതിനിടെയാണ് റിയാക്റ്റർ പൊട്ടിത്തെറിച്ച് തീപിടിത്തമുണ്ടായത്. രണ്ട് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. പരുക്കേറ്റവരിൽ രണ്ട് പേർക്ക് 50 ശതമാനത്തിലധികം പൊള്ളലേറ്റിട്ടുണ്ട്. ഏഴ് പേർക്ക് നിസാര പരുക്കുകളാണ്. പരുക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് അഗ്നിരക്ഷാസേന എത്തി തീ നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.