
ബംഗളൂരു: കർണാടക നിയമസഭയിൽ ആർഎസ്എസിന്‍റെ ഗണഗീതം ആലപിച്ചതിന് ക്ഷമാപണം നടത്താൻ തയാറാണെന്ന് കർണാടക ഉപമുഖ്യമന്ത്രിയും കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റുമായ ഡി.കെ. ശിവകുമാർ. കോൺഗ്രസുകാരൻ എന്ന നിലയിൽ ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്താൻ താൻ തയാറല്ലെന്നും ശിവകുമാർ പറഞ്ഞു.
കോൺഗ്രസുകാർക്കും മറ്റ് പാർട്ടി സുഹൃത്തുക്കൾക്കും തന്‍റെ നടപടി കാരണം വേദനിച്ചെന്ന് താൻ അറിയുന്നു. അതിൽ മാപ്പ് ചോദിക്കാനും താൻ തയ്യാറാണ്. താൻ കോൺഗ്രസിനോടും ഗാന്ധി കുടുംബത്തോടും എന്നും കൂറുളളവാനായിരിക്കും.
കോൺഗ്രസ് പാർട്ടിയോടും ഗാന്ധി കുടുംബത്തോടുമുളള തന്‍റെ വിശ്വസ്തതയെ ആർക്കും ചോദ്യം ചെയ്യാൻ കഴിയില്ല. താൻ ജനിച്ചത് കോൺഗ്രസുകാരനായിട്ടാണ്, മരിക്കുമ്പോഴും കോൺഗ്രസുകാരനായിട്ടും തന്നെ മരിക്കുമെന്നും ശിവകുമാർ വ്യക്തമാക്കി.