സ്ഫോടന സ്ഥലത്ത് അറ്റ കൈ കണ്ടെത്തി; ഉമറിന്‍റേതെന്ന് സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധന, ബന്ധുക്കൾ കസ്റ്റഡിയിൽ

ഉമർ മുഹമ്മദ് പുൽവാമ സ്വദേശിയാണ്
red fort suicide bombing updates

ഡോ. ഉമർ മുഹമ്മദ്

Updated on

ന്യൂഡൽഹി: ചെങ്കോട്ട ചാവേറാക്രമണവുമായി ബന്ധപ്പെട്ട് കാർ ഓടിച്ചിരുന്ന ആളുടെ കൈകണ്ടെത്തിയതായി വിവരം. ചാവേർ ബോംബർ ഉമർ മുഹമ്മദാണെന്ന് സ്ഥിരീകരിക്കാനായി ഇയാളുടെ കുടുംബത്തെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉമർ മുഹമ്മദിന്‍റെ അമ്മയെയും രണ്ട് സഹോദരന്മാരെയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഡിഎൻഎ പരിശോധനയ്ക്ക് ശേഷമേ ഉമർ മുഹമ്മദ് തന്നെയാണോ ചാവേർ ബോംബറെന്ന് സ്ഥിരീകരിക്കാനാവൂ.

ഉമർ മുഹമ്മദ് പുൽവാമ സ്വദേശിയാണ്. ഉമറിന്‍റെ പിതാവ് സർക്കാർ സ്കൂളിലെ അധ്യാപകനായിരുന്നു. മാനസിക പ്രശ്നങ്ങളെത്തുടർന്ന് വർഷങ്ങൾക്ക് മുൻപ് ജോലി നഷ്ടമായിരുന്നു. ഉമറിന് 2 സഹോദരന്മാരും ഒരു സഹോദരിയുമാണ് ഉള്ളത്.

ചാവേറെന്ന് കരുതുന്ന ഉമർ മുഹമ്മദ് 'വൈറ്റ് കോളർ' ഭീകരവാദ മൊഡ്യൂളിൽ തിങ്കളാഴ്ച അറസ്റ്റിലായ രണ്ട് ഡോക്റ്റർമാരായ ഡോ. അദീൽ അഹമ്മദ് റാത്തറിന്‍റെയും ഡോ. ​​മുജമ്മിൽ ഷക്കീലിന്‍റെയും സഹായിയായിരുന്നുവെന്നാണ് പൊലീസ് പറയുന്നു.

കൂട്ടാളികളെ അറസ്റ്റ് ചെയ്ത വിവരം അറിഞ്ഞതിനെത്തുടർന്ന് ഡോക്റ്റർ ഉമർ ഫരീദാബാദിൽ നിന്ന് രക്ഷപ്പെട്ടു. പരിഭ്രാന്തനാവുകയും സ്ഫോടനം നടത്തുകയും ചെയ്തുവെന്നാണ് വിവരം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com