മൂർഖൻ പാമ്പിനെ വായിൽ വെച്ച് റീൽസ് എടുത്തു; കടിയേറ്റ് തെലങ്കാന സ്വദേശി മരിച്ചു | Video

മരിച്ച ശിവരാജും പിതാവും പാമ്പ് പിടുത്ത വിദഗ്ദരാണ്
Reels filmed with a cobra in its mouth; A native of Telangana died after being bitten
വെച്ച് റീൽസ് ചിത്രീകരിച്ചു; കടിയേറ്റ് തെലങ്കാന സ്വദേശി മരിച്ചു
Updated on

ഹൈദരാബാദ്: മൂർഖൻ പാമ്പിനെ വായിൽ വെച്ച് റീൽസ് ചിത്രീകരിക്കുന്നതിനടെ തെലുങ്കാന സ്വദേശി പാമ്പിന്‍റെ കടിയേറ്റ് മരിച്ചു. തെലങ്കാന കാമറെഡ്ഡി സ്വദേശി ശിവരാജ് (20) ആണ് മരിച്ചത്. 20കാരനായ ഷിവരാജ് സോഷ‍്യൽ മീഡിയയിൽ കൂടുതൽ ലൈക്ക് കിട്ടാൻ വേണ്ടിയാണ് റീൽസ് ചിത്രീകരിച്ചതെന്നാണ് റിപ്പോർട്ടുകൾ വ‍്യക്തമാക്കുന്നത്.

മരിച്ച ശിവരാജും പിതാവും പാമ്പ് പിടുത്ത വിദഗ്ദരാണ് . സ്ഥിരമായി പാമ്പിനെ പിടികൂടാറുള്ള ഇവർ സോഷിൽ മീഡിയയിൽ കൂടുതൽ ലൈക്ക് കിട്ടുമെന്നും പ്രശസ്തരാകുമെന്നും കരുതിയാണ് റീൽസ് ചിത്രീകരിക്കാൻ ശ്രമിച്ചത്. നിർഭാഗ‍്യവശാൽ കാര‍്യങ്ങൾ വിചാരിച്ച രീതിയിൽ നടക്കാതെ പോവുകയും പാമ്പിന്‍റെ കടിയേറ്റ് യുവാവ് തൽക്ഷണം മരിക്കുകയും ചെയ്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com