അരവിന്ദ് കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും നീക്കണം; ഡൽഹി ഹൈക്കോടതിയിൽ പൊതു താത്പര്യ ഹർജി

''സാമ്പത്തിക അഴിമതി ആരോപണത്തിനു വിധേയനായ അരവിന്ദ് കെജ്‌രിവാൾ മുഖ്യമന്ത്രി സ്ഥാനത്തു തുടരാൻ അർഹനല്ല''
Arvind Kejriwal
Arvind KejriwalFile

ന്യൂഡൽഹി: അരവിന്ദ് കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും നീക്കണമെന്നാവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ പൊതു താത്പര്യ ഹർജി. കർഷകനും സാമൂഹിക പ്രവർത്തകനുമാണെന്ന് അവകാശപ്പെടുന്ന ഡൽഹി നിവാസിയായ സുർജിത് സിംഗ് യാദവാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.

സാമ്പത്തിക അഴിമതി ആരോപണത്തിനു വിധേയനായ അരവിന്ദ് കെജ്‌രിവാൾ മുഖ്യമന്ത്രി സ്ഥാനത്തു തുടരാൻ അർഹനല്ലെന്നും അദ്ദേഹത്തെ സ്ഥാനത്തു നിന്നും നീക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം. ഇത് സംസ്ഥാനത്തെ ഭരണഘടനാ സംവിധാനത്തിന്‍റെ തകർച്ചയ്ക്ക് ഇടയാക്കും. മാത്രമല്ല കെജ്‌രിവാൾ ഈ പദവിയിൽ തുടരുന്നത് നിയമനടപടി തടസ്സപ്പെടുത്തുമെന്നും സുർജിത് സിംഗ് യാദവിന്‍റെ ഹർജിയിൽ പറയുന്നു.

കെജ്‌രിവാൾ സ്ഥാനമൊഴിയില്ലെന്നും ആവശ്യമെങ്കിൽ ജയിലിനുള്ളിൽ നിന്ന് സർക്കാരിനെ നയിക്കുമെന്നും എഎപി മന്ത്രിമാർ മാധ്യമങ്ങളിൽ പ്രസ്താവനകൾ നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഹൈക്കോടതിയിൽ ഹർജിയെത്തിയത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com