
നാഗാലാൻഡ്: നാഗാലാൻഡിൽ നാലിടത്ത് ഇന്ന് റീ പോളിങ് നടത്താൻ ഇലക്ഷൻ കമ്മീഷൻ ഉത്തരവിട്ടു. ഇതു സംബന്ധിച്ചുള്ള അറിയിപ്പ് സംസ്ഥാനത്തിനു കൈമാറിയതായി ദേശീയ ഇലക്ഷൻ കമ്മീഷൻ അറിയിച്ചു. നിരീക്ഷകർ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് വീണ്ടും വോട്ടെടുപ്പ് നടത്താൻ ഉത്തരവിടുന്നതെന്നു കമ്മീഷൻ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം 59 നിയമസഭാ മണ്ഡലങ്ങളിലേക്കാണു നാഗലാൻഡിൽ തെരഞ്ഞെടുപ്പ് നടന്നത്. 86 ശതമാനം പോളിങ് രേഖപ്പെടുത്തി. മത്സരിക്കാൻ ഒരു സ്ഥാനാർഥി മാത്രം ഉണ്ടായിരുന്നതിനാൽ അകുലോറ്റോ മണ്ഡലത്തിൽ പോളിങ് നടന്നിരുന്നില്ല. നാളെയാണ് വോട്ടെണ്ണൽ.