

രാജ്യം റിപ്പബ്ലിക് ദിനാഘോഷ നിറവിൽ
ന്യൂഡൽഹി: 77 ആമത് റിപ്പബ്ലിക് ദിനാഘോഷ നിറവിൽ രാജ്യം. ന്യൂഡൽഹി കർത്തവ്യപഥിൽ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷ പരേഡില്ഡ കേരളം ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളുടെ കലാപ്രകടനങ്ങൾ ഉണ്ടാകും. രാഷ്ട്രപതി ദ്രൗപതി മുർമു ദേശീയപതാക ഉയർത്തും. ദേശീയ യുദ്ധസ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പുഷ്പചക്രം അർപ്പിക്കും.
യൂറോപ്യൻ കൗൺസിൽ പ്രസിഡൻ് ഉർസുല ഫൊണ്ടേ ലെയ്ൻ എന്നിവരാണ് ചടങ്ങിലെ വിശിഷ്ടാതിഥികൾ.
ഓപ്പറേഷൻ സിന്ദൂറിൽ ഉപയോഗിച്ച ആയുധങ്ങളുടെ മാതൃക ഉൾപ്പെടെ പരേഡിലുണ്ടാകും. ദേശീയഗീതമായ വന്ദേമാതരത്തിന്‍റെ 150ആം വാർഷികം കണക്കിലെടുത്ത് ഇത്തവണത്തെ പരേഡിന്‍റ് മുഖ്യപ്രമേയം അതാണ്. കരസേനയുടെ യുദ്ധവ്യൂഹ മാത്യകയും പരേഡിൽ അണിനിരക്കും. ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ഡൽഹി ഉൾപ്പെടെ രാജ്യമെങ്ങും കനത്ത സുരക്ഷയിലാണ്. കേന്ദ്ര സായുധ പൊലീസ് വിഭാഗങ്ങളെയും വൻതോതിൽ വിന്യസിച്ചിട്ടുണ്ട്