വളർത്തു നായയുമായി കോൺഗ്രസ് എംപി പാർലമെന്‍റിൽ; കടിക്കുന്നവർ സഭയ്ക്കുള്ളിലുണ്ടെന്ന് പ്രതികരണം

എംപിക്കെതിരെ നടപടി വേണമെന്ന് ബിജെപി
കടിക്കുന്നവർ സഭയ്ക്കുള്ളിലുണ്ടെന്ന് പ്രതികരണം

രേണുക ചൗധരി നായയുമായി പാർലമെന്‍റിലേക്ക്

Updated on

ന്യൂഡല്‍ഹി: പാർലമെന്‍റ് സമ്മേളനത്തിൽ പങ്കെടുക്കാൻ കോൺഗ്രസ് എംപി രേണുക ചൗധരി തിങ്കളാഴ്ച സഭയിലെത്തിയത് തന്‍റെ വളർത്തുനായയുമായാണ്. സംഭവം വിവാദമായതോടെ രേണുക ചൗധരി പ്രതികരിച്ചു.

നായ നിരുപദ്രവകാരിയാണെന്നും, ഇത് കടിക്കുമെന്ന ആശങ്ക ആർക്കും വേണ്ടെന്നും അവർ പറഞ്ഞു. കടിക്കുന്നവർ പാർലമെന്‍റിൽ തന്നെയുണ്ടെന്നും രേണുക ചൗധരി പറഞ്ഞു.

അതേസമയം രേണുക ചൗധരിയുടെ നടപടിയെ അപലപിച്ച് ബിജെപി രംഗത്തെത്തി. എംപിമാര്‍ക്ക് നല്‍കുന്ന പ്രത്യേകാവകാശങ്ങളുടെ ദുരുപയോഗമാണിതെന്ന് എംപി ജഗദംബിക പാല്‍ പറഞ്ഞു. കര്‍ശന നടപടി സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. വളര്‍ത്തുമൃഗങ്ങളെ സഭയിലേക്ക് കൊണ്ടുവരാന്‍ നിയമം ആരെയും അനുവദിക്കുന്നില്ല. ഉത്തരവാദിത്തം ഉണ്ടായിരിക്കണമെന്നും എംപി പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com