

എസ്ഐആർ നടപടികളുമായി സഹകരിക്കില്ല; തമിഴ്നാട്ടിൽ വിട്ടു നിൽക്കാനൊരുങ്ങി റവന‍്യു ജീവനക്കാർ
ചെന്നൈ: തമിഴ്നാട്ടിൽ ചൊവ്വാഴ്ച മുതൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്‍റെ നടപടികളുമായി സഹകരിക്കില്ലെന്ന് റവന‍്യു ജീവനക്കാർ. അമിത ജോലിഭാരമാണെന്ന് ചൂണ്ടിക്കാണിച്ചാണ് ജീവനക്കാർ വിട്ടു നിൽക്കാനൊരുങ്ങുന്നത്. ജില്ലാ കലക്റ്റർ മാനസികമായി സമ്മർദത്തിലാക്കാൻ ശ്രമിക്കുന്നുവെന്ന് റവന‍്യു ജീവനക്കാരുടെ സംഘടനയായ ഫെറ പറഞ്ഞു.
മതിയായ പരിശീലനം ലഭിക്കാതെയാണ് തങ്ങളെ നടപടികൾക്കു വേണ്ടി നിയോഗിച്ചതെന്നാണ് ജീവനക്കാരുടെ വാദം. ഇതുകൂടാതെ ആവശ‍്യത്തിന് ജീവനക്കാരില്ലെന്നും ഫണ്ട് അനുവദിക്കുന്നില്ലെന്നും ആരോപണമുയരുന്നുണ്ട്.
ബിഎൽഒമാരായി ജോലി ചെയ്യുന്ന അങ്കണവാടി ജീവനക്കാർ, മുൻസിപ്പൽ- കോർപ്പറേഷൻ ജീവനക്കാർ, അധ‍്യാപകർ, പാചക തൊഴിലാളികൾ എന്നിവരുടെ പിന്തുണ തങ്ങൾക്കുണ്ടെന്നും ഫെറ പറയുന്നു.