ഝാർഖണ്ഡിൽ ഗംഗാ നദി കരകവിഞ്ഞു, പ്രളയ സമാന സാഹചര്യം; 20,000 ത്തോളം ആളുകളെ മാറ്റിപ്പാർപ്പിക്കും

മുൻകരുതലിന്‍റെ ഭാഗമായി ജില്ലയിലെ എല്ലാ സർക്കാർ, സ്വകാര്യ സ്കൂളുകളും ചൊവ്വാഴ്ച വരെ അടച്ചിട്ടു
River Ganga crosses danger mark in Sahibganj around 20k people affected

ഝാർഖണ്ഡിൽ ഗംഗാ നദി കരകവിഞ്ഞു, പ്രളയ സമാന സാഹചര്യം; 20,000 ത്തോളം ആളുകളെ മാറ്റിപ്പാർപ്പിക്കും

Updated on

സാഹിബ്ഗഞ്ച്: ഝാർഖണ്ഡിൽ ഗംഗാ നദി കരകവിഞ്ഞതിനെ തുടർന്ന് സാഹിബ്ഗഞ്ച് ജില്ലയിൽ പ്രളയ സമാന സാഹചര്യം ഉടലെടുത്തതായി അധികൃതർ മുന്നറിയിപ്പ് നൽകി. നിലവിലെ സാഹചര്യം, 20,000 ത്തോളം ആളുകളെ ബാധിക്കുമെന്നാണ് അധികൃതർ അറിയിക്കുന്നത്.

മുൻകരുതലിന്‍റെ ഭാഗമായി ജില്ലയിലെ വെള്ളപ്പൊക്ക സാധ്യതയുള്ളതോ താഴ്ന്ന പ്രദേശങ്ങളിലോ സ്ഥിതി ചെയ്യുന്നതോ ആയ എല്ലാ സർക്കാർ, സ്വകാര്യ സ്കൂളുകളും ചൊവ്വാഴ്ച വരെ അടച്ചിട്ടതായും, ഏതെങ്കിലും അനിഷ്ട സാഹചര്യങ്ങൾ നേരിടാൻ 50 ഓളം ദുരിതാശ്വാസ ക്യാംപുകളും തുറന്നതായും സർക്കാർ അറിയിച്ചു.

തിങ്കളാഴ്ച ഉച്ചയ്ക്ക് റിപ്പോർട്ട് ചെയ്തതനുസരിച്ച് ഗംഗാ നദിയിലെ ജലനിരപ്പ് 28.61 മീറ്ററായതായാണ് കണക്ക്. 27.25 മീറ്ററാണ് ഗംഗയുടെ പരമാവധി സംഭരണ ശേഷി. ഇത് കടന്നതോടെയാണ് പ്രദേശത്ത് പ്രളയസമാന സാഹചര്യം ഉടലെടുത്തത്.

നിലവിലെ സാഹചര്യത്തിൽ വീടുകളിൽ വെള്ളം ക‍യറാനുള്ള സാധ്യതയാണ് നിലനിൽക്കുന്നത്. എന്നാൽ ഇപ്പോഴും ആളുകൾ വീടുകളിൽ തന്നെ കഴിയുകയാണ്. സാഹചര്യം പരിശോധിച്ച ശേഷം ആവശ്യം പോലെ ആളുകളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റുമെന്ന് ജില്ലാ കലക്റ്റർ അറിയിച്ചു.

ജൂൺ 17 ന് മൺസൂൺ ആരംഭിച്ചതിനുശേഷം ഝാർഖണ്ഡിൽ കനത്ത മഴയാണ് ലഭിക്കുന്നത്. സാഹിബ്ഗഞ്ച് ജില്ലയിൽ ഇത്തവണ 11 ശതമാനം അധിക മഴ ലഭിച്ചു. ജൂൺ 1 മുതൽ ഓഗസ്റ്റ് 11 വരെ സാധാരണ മഴയായ 691.3 മില്ലിമീറ്ററിൽ നിന്ന് 767.6 മില്ലിമീറ്റർ മഴയാണ് ജില്ലയിൽ ലഭിച്ചത്. ഓഗസ്റ്റ് 15 വരെ ഇടയ്ക്കിടെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് തിങ്കളാഴ്ച

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com