
റിയാദ്: സൗദി അറേബ്യയിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിന്‍റെ മോചനം ഇനിയും വൈകും. കോടതിയിലുണ്ടായ സാങ്കേതിക കാരണങ്ങളാൽ ഇന്ന് (dec 12) ഉച്ചക്ക് 12.30ന് പരിഗണിക്കാന്‍ മാറ്റിവച്ച കേസ് ഡിസംബർ 30 വ്യാഴാഴ്ച രാവിലെ 11:30 ന് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. ഇതേ കാരണത്താൽ റിയാദിലെ കോടതി ഇന്ന് ഒരു കേസും പരിഗണിച്ചില്ല. എല്ലാ കേസുകളും മാറ്റിവയ്ക്കുകയായിരുന്നു.
മോചനവുമായി ബന്ധപ്പെട്ട തുടർച്ചയായി നാലാമത്തെ കോടതി സിറ്റിങ്ങാണ് ഇന്ന് നിശ്ചയിച്ചിരുന്നത്. അതാണ് സാങ്കേതിക കാരണങ്ങളാൽ മുടങ്ങിയത്. ഓണ്‍ലൈന്‍ വഴിയാണ് കോടതി ചേര്‍ന്നത്. സൗദി സ്വദേശിയുടെ കുട്ടി മരണപ്പെട്ട കേസിൽ 18 വർഷമായി ജയിലിൽ ശിക്ഷ അനുഭവിക്കുകയാണ് അബ്ദുൾ റഹീം. കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ട ദിയാ ധനമായ 36 കോടി രൂപ കോടതി വഴി നൽകിയതിനെത്തുടർന്ന് വധശിക്ഷ ജൂലൈ 2ന് റദ്ദാക്കിയിരുന്നു.
സൗദി പൗരന്‍റെ വീട്ടിൽ ജോലി ചെയ്യുകയായിരുന്നു അബ്ദുൾ റഹീം. രോഗിയായ കുട്ടിയെ പരിചരിക്കുന്നതിനിടെ കുട്ടിയുടെ കഴുത്തില്‍ സ്ഥാപിച്ചിരുന്ന ജീവന്‍രക്ഷ ഉപകരണം റഹീമിന്‍റെ കൈതട്ടി പോകുകയും കുട്ടി മരിക്കുകയുമായിരുന്നു. തുടര്‍ന്ന് സൗദി കോടതി അബ്ദുൾ റഹീമിന് വധശിക്ഷ വിധിക്കുകയായിരുന്നു.