നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ‌ മാത്രം ബാക്കി; ആർജെഡി നേതാവ് വെടിയേറ്റ് മരിച്ചു

റായ് രഘോപൂർ നിയമസഭാ മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു
RJD Leader Shot Dead In Patna Months Before Elections

രാജ്കുമാർ റായി

Updated on

ചിത്രഗുപ്ത: രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവ് രാജ്കുമാർ റായി വെടിയേറ്റ് മരിച്ചു. ബുധനാഴ്ച രാത്രി പട്നയിൽ അജ്ഞാതരുടെ വെടിയേറ്റാണ് രാജ്കുമാർ റായി കൊല്ലപ്പെട്ടത്. വെടിയേറ്റതിനു പിന്നാലെ റായിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ഫലമുണ്ടായില്ല.

ചിത്രഗുപ്തയിലെ മുന്നചക് പ്രദേശത്താണ് സംഭവം. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സംഭവം. റായ് രഘോപൂർ നിയമസഭാ മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് കൊലപാതകം.

സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു, ഒരു ഭൂമി തർക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഭൂമി സംബന്ധമായ ബിസിനസുകളിൽ റായ് ഉൾപ്പെട്ടിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com