ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ്; സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് ആർജെഡി

53 സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കുമെങ്കിലും പിസിസി അധ‍്യക്ഷൻ രാജേഷ് കുമാറിനെതിരേ ആർജെഡി സ്ഥാനാർഥിയെ നിർത്തിയിട്ടില്ല
rjd released list of candidates for bihar polls

തേജസ്വി യാദവ്, രാഹുൽ ഗാന്ധി

Updated on

ന‍്യൂഡൽഹി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 143 സ്ഥാനാർഥികളുടെ പട്ടിക പുറത്തുവിട്ട് ആർജെഡി. ( രാഷ്ട്രീയ ജനതാ ദൾ) 53 സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കുമെങ്കിലും പിസിസി അധ‍്യക്ഷൻ രാജേഷ് കുമാറിനെതിരേ ആർജെഡി സ്ഥാനാർഥിയെ നിർത്തിയിട്ടില്ല. ആർജെഡി- കോൺഗ്രസ് തർക്കമൊഴിഞ്ഞതിനു ശേഷമാണ് തിങ്കളാഴ്ച പട്ടിക പുറത്തു വന്നിരിക്കുന്നത്.

കോൺഗ്രസ് തിങ്കളാഴ്ച ആറ് സ്ഥാനാർഥികളുടെ പട്ടിക പുറത്തിറക്കിയതിനു പിന്നാലെയാണ് ആർജെഡിയും സ്ഥാനാർഥി പട്ടിക പ്രഖ‍്യാപിച്ചിരിക്കുന്നത്.

അതേസമയം, പ്രതിപക്ഷ സഖ‍്യത്തിന്‍റെ മുഖ‍്യമന്ത്രി സ്ഥാനാർഥിയായ തേജസ്വി യാദവ് രഘോപൂരിൽ നിന്നുമാണ് മത്സരിക്കുന്നത്. സ്ഥാനാർഥി പട്ടികയിൽ 24 വനിതാ സ്ഥാനാർഥികളും ഉൾപ്പെടുന്നുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com