പാർട്ടി വിരുദ്ധ പ്രവർത്തനം; മുൻ കേന്ദ്രമന്ത്രി ആർ.കെ. സിങ്ങിനെതിരേ നടപടി സ്വീകരിച്ച് ബിജെപി

ഒരാഴ്ചയ്ക്കുള്ളിൽ വിശദീകരണം നൽകണമെന്ന് ബിജെപി ആർ.കെ. സിങ്ങിന് അയച്ച കാരണം കാണിക്കൽ നോട്ടീസിൽ പറയുന്നു.
r.k. singh suspended from bjp for anti party activities

ആർ.കെ. സിങ്

Updated on

ന‍്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ആർ.കെ. സിങ്ങിനെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന്‍റെ പേരിലാണ് നടപടിയെന്നാണ് വിവരം. ഒരാഴ്ചയ്ക്കുള്ളിൽ വിശദീകരണം നൽകണമെന്ന് ബിജെപി ആർ.കെ. സിങ്ങിന് അയച്ച കാരണം കാണിക്കൽ നോട്ടീസിൽ പറയുന്നു.

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയം നേടി ഒരു ദിനം പിന്നിടുമ്പോളാണ് ആർ.കെ. സിങ്ങിനെതിരേ ബിജെപി നടപടി സ്വീകരിച്ചിരിക്കുന്നത്. ആർ.കെ. സിങ്ങിനു പുറമെ ലെജിസ്ലേറ്റീവ് അംഗം അശോക് അഗർവാൾ, കതിഹാർ മേയർ ഉഷ അഗർവാൾ എന്നിവരെയും സസ്പെൻഡ് ചെയ്തു. ബിഹാറിലെ സൗരോർജ പദ്ധതി അദാനിക്കു കൈമാറിയത് 62,000 കോടി രൂപയുടെ അഴിമതിയാണെന്ന് ആർ.കെ. സിങ് ആരോപിച്ചിരുന്നു

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com