'ഇന്ത്യ' മുന്നണിക്ക് വീണ്ടും തിരിച്ചടി; സീറ്റ് വാഗ്ദാനത്തിൽ വീണ് ആർഎൽഡി എൻഡിഎയിലേക്ക്

ആർഎൽ‌ഡി കൂടി ബിജെപിയിലേക്ക് പോയാൽ അത് ഇന്ത്യമുന്നണിക്ക് വലിയ തിരിച്ചടിയാവും
'ഇന്ത്യ' മുന്നണിക്ക് വീണ്ടും തിരിച്ചടി; സീറ്റ് വാഗ്ദാനത്തിൽ വീണ് ആർഎൽഡി എൻഡിഎയിലേക്ക്

ന്യൂഡൽഹി: ബിഹാറിനു പിന്നാലെ ഉത്തർപ്രദേശിലും ഇന്ത്യ മുന്നണിക്ക് തിരിച്ചടി. ഉത്തർപ്രദേശിൽ സമാജ്വാദി പാർട്ടി സഖ്യമുപേക്ഷിച്ച് ജയന്ത് ചൗധരിയുടെ ആർഎൽഡി ബിജെപിയുമായി ചേർന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറ്റ് ധാരണയെ തുടർന്നാണ് ആർഎൽഡിയും എൻഡിഎയുടെ ഘടകകക്ഷിയാവുന്നത്. ഉത്തര്‍പ്രദേശില്‍ രണ്ട് സീറ്റുകള്‍ക്ക് പുറമേ ഒരു രാജ്യസഭാ സീറ്റും നല്‍കാമെന്ന ബിജെപിയുടെ വാഗ്ദാനത്തിന് ജയന്ത് ചൗധരി കൈകൊടുത്തുവെന്നാണ് റിപ്പോര്‍ട്ട്.

ആർഎൽ‌ഡി കൂടി ബിജെപിയിലേക്ക് പോയാൽ അത് ഇന്ത്യമുന്നണിക്ക് വലിയ തിരിച്ചടിയാവും. കഴിഞ്ഞതവണ യുപിയില്‍ 62 സീറ്റുകളാണ് ബിജെപി നേടിയത്. അയോധ്യ രാമക്ഷേത്രം യാഥാര്‍ഥ്യമാക്കിയതോടെ ഇക്കുറി പരമാവധി സീറ്റുകള്‍ സ്വന്തമാക്കാമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടൽ.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com