കർണാടക തെരഞ്ഞെടുപ്പ്: തരംഗമായി 26 കിലോ മീറ്റർ നീണ്ട മോദിയുടെ റോഡ് ഷോ (വീഡിയൊ)

രാവിലെ 10 മണിയോടെ ജെ പി ഏഴാം നഗർഘട്ടത്തിൽ നിന്നാരംഭിച്ച റോഡ് ഷോ മല്ലേശ്വരത്തെ സാങ്കി റോഡിലാണ് സമാപിച്ചത്
കർണാടക തെരഞ്ഞെടുപ്പ്: തരംഗമായി 26 കിലോ മീറ്റർ നീണ്ട മോദിയുടെ റോഡ് ഷോ (വീഡിയൊ)

ബെംഗളൂരു: കർണാടക തെരഞ്ഞെടുപ്പിന് 4 ദിവസം മാത്രം ശേഷിക്കെ അവസാന കലാശക്കൊട്ടിലാണ് പാർട്ടികൾ. തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് കർണാടകയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ പ്രവർത്തകർക്ക് ആവേശം പകരുന്നതായിരുന്നു. 26 കിലോ മീറ്റർ നീണ്ട റോഡ് ഷോ മൂന്നു മണിക്കൂർ സമയമെടുത്താണ് പൂർത്തിയാക്കിയത്.

രാവിലെ 10 മണിയോടെ ജെ പി ഏഴാം നഗർഘട്ടത്തിൽ നിന്നാരംഭിച്ച റോഡ് ഷോ മല്ലേശ്വരത്തെ സാങ്കി റോഡിലാണ് സമാപിച്ചത്. എം പിമാരായ തേജസ്വി സൂര്യ, പിസി മോഹൻ എന്നിവരും പ്രധാനമന്ത്രിയുടെ വാഹനത്തിൽ ഉണ്ടായിരുന്നു. പ്രത്യേകം സജ്ജമാക്കിയ വാഹനത്തിലായിരുന്നു റോഡ് ഷോ. റോഡിന്‍റെ ഇരു വശങ്ങളിലുമായി തടിച്ചു കൂടിയ ജനങ്ങളെ മോദി അഭിസംബോധന ചെയ്തു. പല സ്ഥലങ്ങളിലും വൻ ജനാവലിയായിരുന്നു മോദിയെ കാണാനായി ഉണ്ടായിരുന്നത്.

റോഡ് ഷോയുടെ ഭാഗമായി സംസ്ഥാനത്തുടനീളം വൻ സുരക്ഷയാണ് ഒരുക്കിയിരുന്നത്. 12 നിയമസഭ മണ്ഡലങ്ങളിലായായിരുന്നു റോഡ് ഷോ. പ്രധാനമന്ത്രിയെ കാണാനായി പതിനായിരങ്ങൾ അണിനിരന്നതായി ബിജെപി വ്യത്തങ്ങൾ വ്യക്തമാക്കി.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com