റോബിൻ ബസ് തമിഴ്‌നാട്ടിൽ കസ്റ്റഡിയിലെടുത്തു

റോബിൻ ബസിന് ഇന്നും കേരള മോട്ടോർ വാഹന വകുപ്പ് പിഴയിട്ടിരുന്നു ഇതിനു പിന്നലെയാണ് തമിഴ്നാട് മോട്ടോർ വാഹന വകുപ്പിൻ്റെ നടപടി
robin bus
robin bus

ഗാന്ധിപുരം: പെർമിറ്റ് ലംഘിച്ചതിന് റോബിൻ ബസിനെ കസ്റ്റഡിയിലെടുത്ത് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ്. ഗാന്ധിപുരം സെൻട്രൽ ആർടിഒ ആണ് ബസ് കസ്റ്റഡിയിലെടുത്തത്. റോബിൻ ബസിന് ഇന്നും കേരള മോട്ടോർ വാഹന വകുപ്പ് പിഴയിട്ടിരുന്നു ഇതിനു പിന്നലെയാണ് തമിഴ്നാട് മോട്ടോർ വാഹന വകുപ്പിൻ്റെ നടപടി.

രാവിലെ രാവിലെ ചാവടിയിലെ ആർ.ടി.ഒ ഉദ്യോഗസ്ഥർ റോബിൻ ബസിനെ തടയുകയും ബസിൻ്റെ ഒറിജിനൽ രേഖകൾ പരിശോധിച്ച ശേഷം ബസ് ഗാന്ധിപുരം ആർടി ഓഫീലേക്കെത്തിക്കാൻ നിർദ്ദേശിക്കുകയായിരുന്നു. എന്നാൽ ലംഘനം എന്താണെന്ന് ആർടിഒ വ്യക്തമാക്കുന്നില്ലെന്നും എന്ത് നിയമ നടപടിയും നേരിടാൻ തയ്യാറാണെന്നും ബസ് ഉടമയുടെ പ്രതികരിച്ചു.

പെർമിറ്റ് ലംഘനം ചൂണ്ടികാട്ടി ഇന്ന് രാവിലെ തൊടുപുഴ കരിങ്കുന്നത്ത് നടന്ന പരിശോധയിൽ എംവിഡി 7500 രൂപ പിഴ ചുമത്തിയിരുന്നു. കൂടാതെ തൊടുപുഴയിൽ നാളെയും പരിശോധനയുണ്ടാവുമെന്ന്ന്നും മോട്ടോർ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പുണ്ട്.

ഇന്നലെ കോയമ്പത്തൂരിലേക്കുള്ള സർവീസ് തുടങ്ങിയ റോബിൻ ബസിനെ എംവിഡി നാലു തവണ തടഞ്ഞിരുന്നു. കേരളത്തിൽ നിന്നും 37,000 രൂപ പിഴയും തമിഴ്‌നാട്ടിൽ നിന്ന് 70,410 രൂപയും പിഴയും ലഭിച്ചു. ഇതിനെതിരെ നിയമപോരാട്ടത്തിന് തയ്യാറാണെന്നും ഹൈക്കോടതി പിഴയീടാക്കിയാൽ മാത്രമേ പിഴ ഒടുക്കുവുള്ളൂവെന്നുമാണ് ഉടമ ഗിരീഷിൻ്റെ നിലപാട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com