
ഹുമയൂൺ ശവകുടീരത്തിന് സമീപത്തെ ദർഗ തകർന്നുവീണുണ്ടായ അപകടം; 5 മരണം, രക്ഷാപ്രവർത്തനം തുടരുന്നു
ന്യൂഡൽഹി: ഹുമയൂൺ ശവകുടീരത്തിന് സമീപത്തെ ദർഗ തകർന്നുവീണുണ്ടായ അപകടത്തിൽ 5 മരണം. വെള്ളിയാഴ്ച വൈകുന്നേരം 4.30 ഓടെയാണ് അപകടം ഉണ്ടായതാണെന്നാണ് വിവരം.
9 പേരെ ഗുരുതര പരുക്കുകളോടെ പുറത്തെടുത്തെങ്കിലും 5 പേർ മരിക്കുകയായിരുന്നു. മറ്റ് 4 പേരെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു. ഇനിയും ആളുകൾ കുടുങ്ങി കിടക്കുന്നതായാണ് വിവരം.രക്ഷാപ്രവർത്തനം തുടരുകയാണ്.