
ഹുമയൂൺ ശവകുടീരത്തിന് സമീപത്തെ ദർഗ തകർന്നുവീണു; എട്ട് പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം
ന്യൂഡൽഹി: ഹുമയൂൺ ശവകുടീരത്തിന് സമീപത്തെ ദർഗ തകർന്നുവീണു. ദേശീയ മാധ്യമത്തിന്റെ റിപ്പോർട്ടിൽ പറയുന്നതനുസരിച്ച് കുറഞ്ഞത് എട്ട് ആളുകൾ കുടുങ്ങിക്കിടക്കുന്നു. ഡൽഹി ഫയർ സർവീസസ് ഇത് സംബന്ധിച്ച് അറിയിച്ചതയാണ് വിവരം.
വെള്ളിയാഴ്ച വൈകുന്നേരം 4.30 ഓടെ ഡൽഹി ഫയർ സർവീസസിന് ദർഗയുടെ ഒരു ഭാഗം വീഴുന്നതായി ഒരു ഫോൺ സന്ദേശം ലഭിച്ചത്. തുടർന്നാണ് സംഭവം പുറത്തുവന്നത്. പ്രദേശത്ത് രക്ഷപ്രവർത്തനം നടക്കുന്നതായാണ് വിവരം.