12 കോടി രൂപയുടെ പാലം ഉദ്ഘാടനത്തിനു മുൻപേ തകർന്നു | Video

ബക്ര നദിക്കു കുറുകെയുള്ള പാലത്തിന്‍റെ ഒരു ഭാഗമാണ് പുഴയിലേക്കു വീണത്
Rs 12 Cr bridge collapsed before inauguration in Bihar
12 കോടി രൂപയുടെ പാലം ഉദ്ഘാടനത്തിനു മുൻപേ തകർന്നു

ബിഹാറിൽ 12 കോടി രൂപ മുടക്കി പണിത പാലം ഉദ്ഘാടനത്തിനു മുൻപേ തകർന്നു വീണു. ബക്ര നദിക്കു കുറുകെയുള്ള പാലത്തിന്‍റെ ഒരു ഭാഗമാണ് പുഴയിലേക്കു വീണത്. നിമിഷങ്ങൾക്കുള്ളിൽ ഇത് ഒഴുകിപ്പോകുകയും ചെയ്തു.

അപകടത്തിൽ ആർക്കും പരുക്കേറ്റതായി റിപ്പോർട്ടില്ല. തകരാത്ത ഭാഗത്തു നിന്നവർ തിരികെ ഓടി രക്ഷപെട്ടു.

കുർശകാന്ത - സിക്തി റൂട്ടിലാണ് പാലം. കൺസ്ട്രക്ഷൻ കമ്പനി ഉടമയുടെ അനാസ്ഥയാണ് പാലം തകരാൻ കാരണമെന്ന് സിക്തി എംഎൽഎ വിജയ് കുമാർ ആരോപിച്ചു.

Trending

No stories found.

Latest News

No stories found.