
ആര്‍ബിഐ പുതിയ 20 രൂപ നോട്ടുകള്‍ പുറത്തിറക്കുന്നു
Representative image
മുംബൈ: ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയുടെ ഒപ്പുള്ള പുതിയ 20 രൂപ നോട്ടുകള്‍ റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ (ആര്‍ബിഐ) പുറത്തിറക്കും. പുതിയ ഗവര്‍ണറുടെ ഒപ്പ് ഒഴികെ, നിലവിലുള്ള 20 രൂപ നോട്ടുകളുടെ രൂപകല്‍പ്പനയും സവിശേഷതകളും പുതിയ നോട്ടുകള്‍ നിലനിര്‍ത്തും.
ആര്‍ബിഐ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം, മഹാത്മാഗാന്ധിയുടെ ഛായാചിത്രമുള്ള പുതിയ 20 രൂപ നോട്ടുകളുടെ അളവ് 63 എംഎം 129 എംഎം ആയിരിക്കും. അടിസ്ഥാന നിറം ഗ്രീനിഷ് യെല്ലോ ആണ്. നോട്ടിന്‍റെ മറുവശത്ത് ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകം പ്രദര്‍ശിപ്പിക്കുന്ന എല്ലോറ ഗുഹകളുടെ ചിത്രീകരണവും ഉണ്ടാകും.
മുന്‍കാലങ്ങളില്‍ പുറത്തിറക്കിയ എല്ലാ 20 രൂപയുടെ നോട്ടുകളും, ഇഷ്യൂ ചെയ്യുന്ന ഗവര്‍ണറുടെ ഒപ്പ് പരിഗണിക്കാതെ തന്നെ, സാധുതയുള്ളതും നിയമപരമായി സ്വീകാര്യവുമായി തുടരുമെന്ന് ആര്‍ബിഐ വ്യക്തമാക്കി.
നിലവിലെ ഗവര്‍ണറുടെ ഒപ്പുള്ള പുതിയ നോട്ടുകള്‍ പുറത്തിറക്കുന്നത് സ്ഥാപനത്തിന്‍റെ നേതൃത്വത്തില്‍ വരുന്ന മാറ്റത്തെത്തുടര്‍ന്നുള്ള ഒരു സാധാരണ നടപടിക്രമമാണെന്ന് കേന്ദ്ര ബാങ്ക് വ്യക്തമാക്കി. നിലവിലുള്ള കറന്‍സിയുടെ സാധുതയെയോ ഉപയോഗത്തെയോ ഈ പ്രക്രിയ ബാധിക്കില്ല.