
ന്യൂഡൽഹി: എൽപിജിക്ക് സബിസിഡി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. ഉജ്ജ്വല പദ്ധതി പ്രകാരമാണ് സബിസിഡി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ 200 രൂപ കൂടി ആകെ ലഭിക്കുന്ന സബ്സിഡി 400 രൂപയാകും. എണ്ണ കമ്പനികൾക്കാണ് സബ്സിഡി ലഭിക്കുക. ഇതുമൂലം പാചകവാതകത്തിന് 150-200 രൂപ വരെ വില കുറയും.
സബ്സിഡി ലഭിക്കാതെ വന്നതോടെ നിരവധി പേരാണ് പരാധിയുമായി രംഗത്തെത്തിയത്. വിവിധ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിന്‍റെ ഭാഗത്തു നിന്നും ഇത്തരത്തിലൊരു നിർണായക നീക്കമുണ്ടായത്.