2000 കോടി രൂപയുടെ കൊക്കെയ്‌നുമായി അന്താരാഷ്ട്ര മയക്കുമരുന്ന് സംഘം പിടിയിൽ

560 കിലോ കൊക്കെയ്‌നുമായാണ് സംഘം പിടിയിലായത്.
Rs 2000 crore worth cocaine seized in delhi
ഡൽഹിയിൽ 2000 കോടി രൂപയുടെ കൊക്കെയ്ൻ പിടികൂടിrepresentative image
Updated on

ന്യൂഡൽഹി: 2000 കോടി രൂപ വിലമതിക്കുന്ന 560 കിലോ കൊക്കെയ്‌നുമായി അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തെ പിടികൂടിയതായി ഡൽഹി പൊലീസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഡൽഹി പൊലീസ് സ്‌പെഷ്യൽ സെല്ലാണ് ലഹരിക്കടത്ത് സംഘത്തെ പിടികൂടിയത്. സംഘം പ്രവർത്തിക്കുന്നത് ഒരു നാർക്കോ ടെറർ മോഡ്യൂളിന്റെ ഭാഗമായിട്ടാണെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി.

നേരത്തെ അഫ്ഗാന്‍ സ്വദേശികളില്‍ നിന്ന് 400 ഗ്രാം ഹെറോയിനും 160 ഗ്രാം കൊക്കെയ്‌നും പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് ഡല്‍ഹിയില്‍ വന്‍ മയക്കുമരുന്ന് സംഘത്തെ പിടികൂടിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com