"പ്രധാനമന്ത്രിയുടെ റാലിക്കായി മാത്രം 20,000 കോടി രൂപ ചെലവാക്കി"; ആരോപണവുമായി തേജസ്വി

ഈ വർഷം അഞ്ചാം തവണയാണ് മോദി ഒഡീശയിലെത്തുന്നത്.
Rs 20k cr spent so far on PM's rallies in Bihar, claims Tejashwi
തേജസ്വി യാദവ്
Updated on

പറ്റ്ന: ബിഹാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിക്കായി മാത്രം 20,000 കോടി രൂപ ചെലവാക്കിയെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ്. 2014 മുതലുള്ള കണക്കെടുത്താൻ മോദിയുടെ ഓരോ റാ‌ലിക്കായി 100 കോടി രൂപയെങ്കിലും ചെലവാക്കിക്കാണും. അത്തരത്തിൽ 200 പൊതു യോഗങ്ങൾ നടന്നിട്ടുണ്ട്. അങ്ങനെയെങ്കിൽ മൂന്നു ലോക്സഭാ തെരഞ്ഞെടുപ്പും രണ്ട് നിയമസഭാ തെരഞ്ഞെടുപ്പും നടന്ന സമ‌യം ഉൾപ്പെടുത്തിയാൽ കുറഞ്ഞത് 20,000 കോടി രൂപയെങ്കിലും റാലിക്കായി മാത്രം ചെലവായിട്ടുണ്ട്.

അത്തരം യോഗങ്ങളെല്ലാം സർക്കാരാണ് സംഘടിപ്പിക്കുന്നതെന്നും തേജസ്വി ആരോപിച്ചു. വെള്ളിയാഴ്ച മോദി സിവാൻ ജില്ല സന്ദർശിച്ചിരുന്നു. ഈ വർഷം അഞ്ചാം തവണയാണ് മോദി ഒഡീശയിലെത്തുന്നത്. സ്വന്തം പബ്ലിസിറ്റിക്കു വേണ്ടിയാണ് മോദി പൊതുപണം ധൂർത്തടിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com