എല്ലാ വഖഫ് സ്വത്തുക്കൾക്കും ഇനി ജിയോ ടാഗിങ്

"ഉമീദ് പോർട്ടലിൽ' രണ്ട് മൊഡ്യൂളുകൾ കൂടി ചേർത്തു സർവെയ്ക്കും വഖഫ് ഭൂമി പാട്ടത്തിനും പ്രത്യേക സൗകര്യം
Geo-tagging of all waqf properties now possible

എല്ലാ വഖഫ് സ്വത്തുക്കൾക്കും ഇനി ജിയോ ടാഗിങ്

social media

Updated on

ന്യൂഡൽഹി: "ഏകീകൃത വഖഫ് മാനെജ്‌മെന്‍റ്, ശാക്തീകരണം, കാര്യക്ഷമത, വികസനം ആക്റ്റ്- 1995' (ഉമീദ്) സെൻട്രൽ പോർട്ടൽ വഴി വഖഫ് സ്വത്തുക്കളുടെ നടത്തിപ്പ് സുതാര്യവും ജനസൗഹൃദവും ഉത്തരവാദിത്തമുള്ളതുമാക്കാനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രാലയം സർവെ മൊഡ്യൂളും വഖഫ് പ്രോപ്പർട്ടി ലീസ് മൊഡ്യൂളും എന്ന പേരിൽ രണ്ട് അധിക മൊഡ്യൂളുകൾ കൂടി പുറത്തിറക്കി.

മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ന്യൂനപക്ഷകാര്യ മന്ത്രാലയം സെക്രട്ടറി ഡോ. ചന്ദ്രശേഖർ കുമാറാണ് പുതിയ മൊഡ്യൂളുകൾ അവതരിപ്പിച്ചത്. വഖഫ് സ്വത്തുക്കളുടെ സർവെയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോർട്ടലിൽ പകർത്താനും കൈകാര്യം ചെയ്യാനും അപ്‌ഡേറ്റ് ചെയ്യാനും സമഗ്രമായ ഒരു ഡിജിറ്റൽ ചട്ടക്കൂട് സർവെ മൊഡ്യൂൾ നൽകും.

സ്വത്തുക്കളുടെ പാട്ടവുമായി ബന്ധപ്പെട്ട വിവരങ്ങൾ പോർട്ടൽ വഴി പൂർണമായി കൈകാര്യം ചെയ്യാനാണ് വഖഫ് പ്രോപ്പർട്ടി ലീസ് മാനെജ്‌മെന്‍റ് മൊഡ്യൂൾ. പാട്ട വിവരങ്ങൾ, പാട്ട കാലയളവ്, പാട്ടത്തുക, മറ്റു പ്രസക്തമായ വിശദാംശങ്ങൾ എന്നിവ സുതാര്യമായി രേഖപ്പെടുത്താനും നിരീക്ഷിക്കാനും ഇനി കഴിയും. അതുവഴി വഖഫ് സ്വത്തുക്കളുടെ പാട്ടത്തിനെടുക്കുന്നതിൽ ഉത്തരവാദിത്തവും മേൽനോട്ടവും ശക്തിപ്പെടും.

വഖഫ് സ്വത്തുക്കളുടെ നടത്തിപ്പിൽ കാര്യക്ഷമത, സുതാര്യത, ഉത്തരവാദിത്തം എന്നിവ വർധിപ്പിക്കാൻ ഡിജിറ്റൽ ഗവേണൻസ് ഉപകരണങ്ങൾ പ്രയോജനപ്പെടുത്തുന്നതിനുള്ള മന്ത്രാലയത്തിന്‍റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണിത്. 2025 ജൂൺ 6ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജുവാണ് "ഉമീദ് സെൻട്രൽ പോർട്ടൽ' ഉദ്ഘാടനം ചെയ്തത്. 1995ലെ ഏകീകൃത വഖഫ് മാനെജ്മെന്‍റ്, ശാക്തീകരണം, കാര്യക്ഷമത, വികസന നിയമം പ്രകാരം വഖഫ് സ്വത്തുക്കളുടെ തത്സമയ അപ്‌ലോഡിങ്, സ്ഥിരീകരണം, നിരീക്ഷണം എന്നിവയ്ക്കുള്ള ഒരു കേന്ദ്രീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമായി ഇതു പ്രവർത്തിക്കുന്നു.

എല്ലാ വഖഫ് സ്വത്തുക്കളുടെയും ജിയോ- ടാഗിങ് ഉൾപ്പെടെ സമഗ്രമായ ഡിജിറ്റൽ ഇൻവെന്‍ററി സൃഷ്ടിക്കൽ, സമയബന്ധിതവും ഫലപ്രദവുമായ പ്രതികരണം ഉറപ്പാക്കുന്നതിനുള്ള ഓൺലൈൻ പരാതി പരിഹാര സംവിധാനം, സുതാര്യമായ പാട്ടക്കാലാവധി, ഉപയോഗ ട്രാക്കിങ്, ജിഐഎസ് മാപ്പിങ്ങുമായും മറ്റ് ഇ- ഗവേണൻസ് ഉപകരണങ്ങളുമായും സംയോജനം, പരിശോധിച്ചുറപ്പിച്ച രേഖകളിലേക്കും റിപ്പോർട്ടുകളിലേക്കും പൊതുജനങ്ങൾക്ക് പ്രവേശനം എന്നിവ ഇതിന്‍റെ സവിശേഷതകളിൽ ഉൾപ്പെടുന്നു.

കൂടുതൽ സുതാര്യത, ഉത്തരവാദിത്തം, പൊതുജന പങ്കാളിത്തം എന്നിവയോടെ രാജ്യത്തുടനീളം വഖഫ് ആസ്തികൾ കൈകാര്യം ചെയ്യുന്ന രീതിയിൽ മാറ്റം കൊണ്ടുവരിക എന്നതാണ് പോർട്ടലിന്‍റെ ലക്ഷ്യം. രാജ്യത്തുടനീളമുള്ള വഖഫ് സ്വത്തുക്കളുടെ കാര്യക്ഷമമായ നടത്തിപ്പിന് ന്യൂനപക്ഷകാര്യ മന്ത്രാലയം സംസ്ഥാനങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങൾ, സംസ്ഥാന വഖഫ് ബോർഡുകൾ എന്നിവയുമായി ചേർന്നാണു പ്രവർത്തിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com