

ദത്താത്രേയ ഹൊസബാളെ
ന‍്യൂഡൽഹി: കോൺഗ്രസ് അധ‍്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കെതിരേ വിമർശനവുമായി ആർഎസ്എസ്. ഖാർഗെ ചരിത്രത്തിൽ നിന്ന് പാഠങ്ങൾ പഠിക്കണമെന്നും മൂന്നു തവണ ഉന്നത കോൺഗ്രസ് നേതാവ് നിരോധിക്കാൻ ശ്രമിച്ചെങ്കിലും കോടതിയും ജനങ്ങളും ആർഎസ്എസിനെ അനുകൂലിച്ചെന്നും ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെ പറഞ്ഞു.
കഴിഞ്ഞ ദിവസം ആർഎസ്എസിനെ നിരോധിക്കണമെന്ന് ഖർഗെ പരാമർശിച്ചിരുന്നു. സർദാർ വല്ലാഭായ് പട്ടേലിന്‍റെ 150-ാമത് ജന്മദിന വാർഷികവേളയിലായിരുന്നു പരാമർശം. ഇതിനെതിരേയാണ് നിലവിൽ ആർഎസ്എസ് രംഗത്തെത്തിയിരിക്കുന്നത്.