

കോൽക്കത്ത: ബംഗ്ലാദേശ് വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപെടണമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ബംഗ്ലാദേശിലുള്ള ഹിന്ദുകൾക്ക് ലോകമെമ്പാടുമുള്ള ഹിന്ദുകൾ സഹായം നൽകണമെന്നും ബംഗ്ലാദേശിലെ ഹിന്ദുക്കൾ ഒറ്റക്കെട്ടായി നിൽക്കണമെന്നും മോഹൻ ഭാഗവത് പറഞ്ഞു.
ആർഎസ്എസിന്‍റെ നൂറാം വാർഷികത്തിന്‍റെ ഭാഗമായി കോൽക്കത്തയിൽ നടന്ന പരിപാടിയിലായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം. ഹിന്ദുക്കൾക്കുള്ള ഏക രാജ‍്യമാണ് ഇന്ത‍്യയെന്നു പറഞ്ഞ മോഹൻ ഭാഗവത് ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പാക്കാൻ ഇന്ത‍്യ ആവശ‍്യമായതെല്ലാം ചെയ്യണമെന്ന് കൂട്ടിച്ചേർത്തു. ആർഎസ്എസിന് രാഷ്ട്രീയ ലക്ഷ‍്യങ്ങളില്ലെന്നും ബിജെപിയുടെ കണ്ണിലൂടെ ആർഎസ്എസിനെ കാണരുതെന്നും അദ്ദേഹം പറഞ്ഞു.