അഭിജീത് ദിപ്കെയെ വിദേശത്ത് പ‍ഠിപ്പിക്കാൻ പിതാവ് എങ്ങനെ പണം കണ്ടെത്തി, അന്വേഷണം വേണം; ആവശ‍്യവുമായി വിവരാവകാശ പ്രവർത്തകൻ

ഗുജറാത്തിലെ സൂറത്തിലുള്ള വിവരാവകാശ പ്രവർത്തകനായ അമിത് തിവാരിയാണ് ഇത്തരത്തിലൊരു ആവശ‍്യവുമായി രംഗത്തെത്തിയത്
RTI activist demands investigation into how father found money to send Abhijeet Dipke abroad

അഭിജീത് ദിപ്കെ

Updated on

ന‍്യൂഡൽഹി: കോക്റോച്ച് ജനതാ പാർട്ടി സ്ഥാപക നേതാവ് അഭിജീത് ദിപ്കെയെ വിദേശത്ത് പഠിപ്പിക്കാൻ പിതാവ് ഭഗവാൻ റാവു എങ്ങനെ പണം കണ്ടെത്തിയെന്ന് വിവരാവകാശ പ്രവർത്തകൻ അമിത് തിവാരി.

പിതാവിന്‍റെ സാമ്പത്തിക സ്രോതസിനെ പറ്റി അന്വേഷിക്കണമെന്നാണ് ഗുജറാത്തിലെ സൂറത്തിലുള്ള വിവരാവകാശ പ്രവർത്തകനായ അമിത് തിവാരിയുടെ ആവശ‍്യം. ഇതുകൂടാതെ സിജെപി രാഷ്ട്രീയ പാർട്ടിയായി രജിസ്റ്റർ ചെയ്തിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

രാഷ്ട്രീയ പാർട്ടിയുടെ പേരിൽ ഫണ്ട് സ്വീകരിക്കുന്നതിനെ പറ്റിയും കപിൽ സിബൽ പ്രതിഷേധക്കാർക്കു വേണ്ടി പ്രഖ‍്യാപിച്ച ഒരു കോടി രൂപയുടെ ഫണ്ടിലും അന്വേഷണം വേണമെന്നുമാണ് അമിത് തിവാരി പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com