
'സുദർശന ചക്രം' കൊണ്ട് പ്രതിരോധം; പാക് ആക്രമണത്തെ ചെറുത്തത് എസ്-400 മിസൈൽ പ്രതിരോധ സംവിധാനം
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനു പിന്നാലെയുണ്ടായ പാക്കിസ്ഥാൻ മിസൈൽ ആക്രമണങ്ങളെ ചെറുക്കാനായി ഇന്ത്യക്ക് കവചമായത് സുദർശന ചക്രമെന്ന എസ് -400 മിസൈൽ പ്രതിരോധ സംവിധാനം. റഷ്യയിൽ നിന്നാണ് ഇവ ഇന്ത്യ വാങ്ങിയത്. യുദ്ധവിമാനങ്ങൾ , ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകൾ, ഡ്രോണുകൾ എന്നിവയെ തകർക്കാൻ കഴിയുന്ന സംവിധാനമാണിത്. ലോകത്തെ ഏറ്റവും മികച്ച പ്രതിരോധ സംവിധാനമെന്നാണ് ഇവയുടെ വിശേഷണം.
ഓപ്പറേഷൻ സിന്ദൂറിനു തൊട്ടു പുറകേയാണ് എസ്- 400 മിസൈൽ പ്രതിരോധ സംവിധാനം ഇന്ത്യ സജീവമാക്കിയത്. 40 കിലോമീറ്റർ മുതൽ 400 കിലോമീറ്റർ ദൂരെ വരെ ഒന്നിലധികം ലക്ഷ്യങ്ങളെ കണ്ടെത്തി തകർക്കാൻ ഇവയ്ക്ക് സാധിക്കും.