''എന്‍റെ അച്ഛന്‍ ബോംബിട്ടിട്ടുണ്ട്, പക്ഷേ അത് നിങ്ങള്‍ പറഞ്ഞ സ്ഥലത്തല്ല'', മിസോറമിൽ ബോംബിട്ടെന്ന ബിജെപി വാദം പൊളിച്ച് സച്ചിൻ പൈലറ്റ്

1966 ൽ ഐസ്വാളിൽ വ്യോമസേനാ പൈലറ്റുമാരായിരുന്ന രാജേഷ് പൈലറ്റും സുരേഷ് കൽമാഡിയും ബോംബിട്ടിരുന്നു എന്നായിരുന്നു ബിജെപി ഐടി സെൽ അധ്യക്ഷൻ അമിത് മാളവ്യയുടെ ട്വീറ്റ്
Sachin Pilot
Sachin Pilot
Updated on

ന്യൂഡൽഹി: മിസോറം തലസ്ഥാനമായ ഐസ്വാളിൽ മുൻ കേന്ദ്രമന്ത്രി രാജേഷ് പൈലറ്റ് ബോംബിട്ടിരുന്നുവെന്ന ആരോപണം തള്ളി മകനും കോൺഗ്രസ് നേതാവുമായ സച്ചിൻ പൈലറ്റ്.

1966 ൽ ഐസ്വാളിൽ വ്യോമസേന പൈലറ്റുമാരായിരുന്ന രാജേഷ് പൈലറ്റും സുരേഷ് കൽമാഡിയും ബോംബിട്ടിരുന്നെന്ന ബിജെപി ഐടി സെൽ അധ്യക്ഷൻ അമിത് മാളവ്യയുടെ ട്വിറ്റർ പോസ്റ്റിനോടായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

''നിങ്ങളുടെ പക്കലുള്ള വിവരങ്ങളും തീയതികളും തെറ്റാണ്. വ്യോമസേനാ പൈലറ്റെന്ന നിലയിൽ അച്ഛൻ ബോംബുകൾ പ്രയോഗിച്ചിട്ടുണ്ട്. എന്നാലത് മിസോറമിലല്ല, മറിച്ച് 1971 ലെ ഇന്ത്യ-പാക് യുദ്ധത്തിൽ അന്നത്തെ കിഴക്കൻ പാക്കിസ്ഥാനിലാണ്. 1966 മാർച്ചിൽ മിസോറമിൽ ബോംബിട്ടു എന്ന ആരോപണം തെറ്റാണ്, കാരണം എന്‍റെ പിതാവ് വ്യോമസേനയിൽ‌ ചേർന്നത് 1966 ഒക്‌ടോബർ 29 നാണ്'', സച്ചിൻ പൈലറ്റ് എക്സ് (ട്വിറ്റർ) പ്ലാറ്റ്‌ഫോമിൽ കുറിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com