രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായി കൂടിക്കാഴ്ച നടത്തി സച്ചിൻ പൈലറ്റ്

കൂടിക്കാഴ്ചയുടെ ചിത്രം സച്ചിൻ സാമൂഹിക മാധ്യമങ്ങളിൽ പങ്കു വയ്ക്കുകയായിരുന്നു.
Sachin Pilot meets Rajasthan Chief Minister Ashok Gehlot

അശോക് ഗെലോട്ടു, സച്ചിൻ പൈലറ്റ് 

Updated on

ജയ്പൂർ: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായി കൂടിക്കാഴ്ച നടത്തി സച്ചിൻ പൈലറ്റ്. പിതാവും മുൻ കേന്ദ്രമന്ത്രിയുമായ രാജേഷ് പൈലറ്റിന്‍റെ ചരമവാർഷികത്തോടനുബന്ധിച്ചുളള പരിപാടിയിലേക്ക് ഗെലോട്ടിനെ ക്ഷണിക്കുന്നതിനാണ് സച്ചിൻ ഗെലോട്ടിന്‍റെ വസതിയിലെത്തിയത്. കൂടിക്കാഴ്ചയുടെ ചിത്രം സച്ചിൻ സമൂഹ മാധ്യമങ്ങളിൽ പങ്കു വയ്ക്കുകയായിരുന്നു.

അശോക് ഗെലോട്ടും രാജേഷ് പൈലറ്റും 1980ൽ ഒരുമിച്ച് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരാണെന്നും 18 വർഷം നീണ്ടു നിന്ന ദീർഘകാല ബന്ധമാണ് തമ്മിലുണ്ടായിരുന്നതെന്നും കൂടിക്കാഴ്ചയുടെ വീഡിയോ പങ്കു വച്ചു കൊണ്ട് അശോക് ഗെലോട്ട് തന്‍റെ എക്സിൽ കുറിച്ചു.

രാജേഷ് പൈലറ്റിന്‍റെ അപ്രതീക്ഷിത മരണം ഇപ്പോഴും തന്നെ ദുഃഖിപ്പിക്കുന്നുവെന്നും അത് കോൺഗ്രസിന് വലിയൊരു തിരിച്ചടിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com