കോൺഗ്രസിനെ പേടിപ്പിക്കാമെന്ന് കരുതേണ്ടാ, അണികളെല്ലാവരും ഒറ്റക്കെട്ട്; സച്ചിൻ പൈലറ്റ്

കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് ഉറപ്പായതിന്‍റെ അസ്വസ്തയിലാണ് ബിജെപി
കോൺഗ്രസിനെ പേടിപ്പിക്കാമെന്ന് കരുതേണ്ടാ, അണികളെല്ലാവരും ഒറ്റക്കെട്ട്; സച്ചിൻ പൈലറ്റ്

ജയ്പുർ: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്. ഗെലോട്ടിന്‍റെ മകനെ ചോദ്യം ചെയ്യാൻ ഇഡി വിളിപ്പിച്ചതിനു പിന്നാലെയാണ് പിന്തുണ പ്രഖ്യാപിച്ച് സച്ചിൻ രംഗത്തെത്തിയത്. ഇഡിയുടെ ഈ നീക്കത്തിലൂടെ പാർട്ടിയിൽ ഇരുധ്രുവങ്ങളിലുള്ള നേതാക്കളുടെ അപൂർവ്വ ഐക്യപ്പെടലിനാണ് വഴിയൊരുക്കിയത്.

രാജസ്ഥാൻ കോൺഗ്രസ് അധ്യക്ഷൻ ഗോവിന്ദ് സിങ് ദൊട്ടസാരയുട വീട്ടിലെ ഇഡി റെയിഡിനെ ശക്തമായി അപലപിക്കുന്നു. ഗെലോട്ടിന്‍റെ മകൻ വൈഭവിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുകയാണ്. ഇത്തരം സംഭവങ്ങളിലൂടെ കോൺഗ്രസിനെ ഭയപ്പെടുത്താം എന്നാണ് ബിജെപിയുടെ ധാരണ. കോൺഗ്രസിലെ എല്ലാ അണികളും ഒറ്റക്കെട്ടാണ്. വരുന്ന തെരഞ്ഞെടുപ്പിലും കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് ഉറപ്പായതിന്‍റെ അസ്വസ്തയിലാണ് ബിജെപിയെന്നും സച്ചിൻ പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com