സച്ചിൻ ടെൻഡുൽക്കർ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ 'ദേശീയ ബിംബം'

എം.എസ്. ധോണി, ആമിർ ഖാൻ, മേരി കോം തുടങ്ങിയവരെയും തെരഞ്ഞെടുപ്പ് കമ്മിഷൻ മുൻ വർഷങ്ങളിൽ നാഷണൽ ഐക്കണുകളായി നിയോഗിച്ചിട്ടുണ്ട്
Sachin Tendulkar
Sachin Tendulkar

ന്യൂഡൽഹി: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറെ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ദേശീയ ബിംബം (National icon) ആയി നിയമിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ കൂടുതലാളുകളുടെ പങ്കാളിത്തം ഉറപ്പാക്കുകയാണ് ദൗത്യം.

വോട്ടർമാർക്കിടയിൽ ബോധവത്കരണം നടത്തുന്നതിന് തെരഞ്ഞെടുപ്പ് കമ്മിഷനും ടെൻഡുൽക്കറും തമ്മിൽ മൂന്നു വർഷത്തെ കരാറിലാണ് ഏർപ്പെട്ടിരിക്കുന്നത്.

നാഗരിക യുവാക്കൾക്കിടയിൽ വോട്ട് ചെയ്യുന്നതിനോട് താത്പര്യം കുറഞ്ഞു വരുന്ന പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു നീക്കം. യുവാക്കൾക്കിടയിൽ ടെൻഡുൽക്കർക്കുള്ള സ്വാധീനം കൂടുതലാളുകളെ വോട്ട് ചെയ്യാൻ പ്രേരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എം.എസ്. ധോണി, ആമിർ ഖാൻ, മേരി കോം തുടങ്ങിയവരെയും തെരഞ്ഞെടുപ്പ് കമ്മിഷൻ മുൻ വർഷങ്ങളിൽ നാഷണൽ ഐക്കണുകളായി നിയോഗിച്ചിട്ടുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com