മധ്യപ്രദേശിലെ പള്ളിയിൽ അതിക്രമിച്ചു കയറി കാവിക്കൊടി കെട്ടി | Video

പള്ളിക്ക് മുകളിൽ കാവിക്കൊടി: ആരാധനയ്ക്കിടെ അതിക്രമം

ജാബുവ: മധ്യ പ്രദേശിലെ ജാബുവയിൽ ഒരു സംഘം യുവാക്കൾ ക്രിസ്ത്യൻ പള്ളിയിൽ അതിക്രമിച്ചു കയറി, പള്ളിക്കു മുകളിലുള്ള കുരിശിൽ കാവിക്കൊടി കെട്ടിയതായി പരാതി. ഇതിന്‍റെ വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

അയോധ്യയിൽ രാമക്ഷേത്രത്തിന്‍റെ പ്രതിഷ്ഠാ ചടങ്ങ് നടക്കുന്നതിനു മുന്നോടിയായായിരുന്നു അതിക്രമം. ആർത്തട്ടഹസിച്ചുകൊണ്ട് എത്തിയ യുവാക്കൾ കെട്ടിടത്തിനു മുകളിലേക്കു കയറി കുരിശിൽ കൊടി കെട്ടുകയായിരുന്നു എന്ന് പള്ളിയിലെ പാസ്റ്റർ നർബു അമലിയാർ പറഞ്ഞു.

പള്ളിയിൽ ആരാധന നടക്കുന്ന സമയത്തായിരുന്നു സംഭവം. ഇരുപത്തഞ്ചോളം പേരടങ്ങുന്ന സംഘം 'ജയ് ശ്രീറാം' എന്ന് അട്ടഹസിച്ചുകൊണ്ടാണ് എത്തിയത്.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com