
മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന്‍റെ ആരോഗ‍്യനിലയിൽ പുരോഗതി. താരത്തെ ഐസിയുവിൽ നിന്ന് മാറ്റിയതായി ഡോക്‌ടർമാർ അറിയിച്ചു. സെയ്ഫിന് നന്നായി നടക്കാൻ കഴിയുന്നുണ്ട്. വേദനയോ മറ്റ് പ്രശ്നങ്ങളോ ഇല്ല. ഐസിയുവിൽ നിന്ന് മുറിയിലേക്ക് മാറ്റിയിട്ടുണ്ട്. അണുബാധയേൽക്കാൻ സാധ‍്യതയുള്ളതിനാൽ ഒരാഴ്ചയോളം സന്ദർശകരെ വിലക്കിയതായും ഡോക്‌ട്ർമാർ അറിയിച്ചു.
വ‍്യാഴാഴ്ച പുലർച്ചെ രണ്ടരയോടെയായിരുന്നു താരത്തിനെതിരേ ആക്രമണമുണ്ടായത്. കയ്യിലും കഴുത്തിലുമായി ആറ് മുറിവുകളുണ്ടായിരുന്നു. നട്ടെല്ലിൽ തുളഞ്ഞു കയറിയ കത്തിയുടെ ഭാഗം നീക്കിയതായി നേരത്തെ ഡോക്‌ടർമാർ അറിയിച്ചിരുന്നു.