ആക്സിയം-4 ദൗത്യത്തിൽ ശുഭാംശുവിന്‍റെ ശമ്പളം എത്രയെന്നോ?

നിലവിൽ ദൗത്യത്തിനായി 548 കോടി രൂപയാണ് ഇന്ത്യ വിനിയോഗിച്ചിരിക്കുന്നത്.
salary of shubhansu shukla axiom-4 mission

ആക്സിയം-4 ദൗത്യത്തിൽ ശുഭാംശുവിന്‍റെ ശമ്പളം എത്രയെന്നോ?

Updated on

ന്യൂഡൽഹി: ഇന്ത്യക്കാരുടെ മുഴുവൻ സ്വപ്നങ്ങളും പ്രതീക്ഷകളുമായാണ് ശുഭാംശു ശുക്ല ആക്സിയം -4 ദൗത്യത്തിന്‍റെ ഭാഗമായിരിക്കുന്നത്. ശുഭാംശു രാജ്യാന്തര ബഹിരാകാശ നിലയിലെത്തുന്നതോടെ മറ്റൊരു ചരിത്രം കൂടി പിറക്കും. 41 വർഷത്തിനു ശേഷം ബഹിരാകാശ യാത്ര നടത്തുന്ന രണ്ടാമത്തെ ഇന്ത്യൻ പൗരനും ബഹിരാകാശ നിലയിൽ എത്തുന്ന ആദ്യത്തെ ഇന്ത്യക്കാരനും ശുഭാംശുവാണ്. ആക്സിയം- 4 ദൗത്യത്തിന്‍റെ ഭാഗമായി ശുഭാംശുവിന് എത്ര ശമ്പളം കിട്ടുമെന്ന് പലർക്കും സംശയമുണ്ട്. പക്ഷേ രണ്ടാഴ്ച നീണ്ടു നിൽക്കുന്ന ദൗത്യത്തിൽ

ശുഭാംശുവിന് പ്രത്യകം പ്രതിഫലമൊന്നുമില്ലെന്നതാണ് യാഥാർഥ്യം. കാരണം ആക്സിയം -4 ദൗത്യം ഇസ്രൊയും നാസയും സഹകരിച്ചാണ് പൂർത്തിയാക്കുന്നത്. അതു മാത്രമല്ല ശുഭാംശുവിന്‍റെ പങ്കാളിത്തത്തിനായി ഇന്ത്യ പണം ചെലവഴിച്ചിട്ടുമുണ്ട്. നിലവിൽ ദൗത്യത്തിനായി 548 കോടി രൂപയാണ് ഇന്ത്യ വിനിയോഗിച്ചിരിക്കുന്നത്.

പരിശീലനം, ലോഞ്ച് ലോജിസ്റ്റിക്സ്, യാത്ര, ശുക്ല ബഹിരാകാശത്ത് നടത്തുന്ന പരീക്ഷണങ്ങൾ എന്നിവയുടെയെല്ലാം ചെലവുകൾ ഇതിൽ ഉൾപ്പെടും. 2027ൽ ഇന്ത്യയുടെ ബഹിരാകാശ ദൗത്യം ഗഗൻയാൻ വിജയകരമായി പൂർത്തിയാക്കുന്നതിനുള്ള ചവിട്ടുപടിയായാണ് ആക്സിയം -4 ദൗത്യത്തിന്‍റെ ശുഭാംശുവിന്‍റെ പങ്കാളിത്തത്തെ ഇന്ത്യ കാണുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com