ഉത്തരേന്ത്യക്കാർ വെള്ളക്കാരെ പോലെ..., വീണ്ടും വിവാദ പരാമർശവുമായി പിത്രോദ

ഒരു ഇംഗ്ലീഷ് പത്രത്തിന് നൽകിയ അഭിമുഖത്തിനിടെയാണ് വിവാദ പ്രസ്താവന
Congress leader Sam Pitroda
Congress leader Sam Pitroda
Updated on

ന്യൂഡൽഹി: പിന്തുടർച്ചാ സ്വത്ത് വിവാദത്തിനു പിന്നാലെ വീണ്ടും വിവാദ പരാമർശവുമായി കോൺഗ്രസ് നേതാവ് സാം പിത്രേദ. ദക്ഷിണേന്ത്യക്കാർ ആഫ്രിക്കക്കാരെ പോലെയാണെന്നും വടക്കുകിഴക്കുള്ളവർ ചൈനക്കാരെപ്പോലെയും ഉത്തരേന്ത്യയിൽ ഉള്ളവർ വെള്ളക്കാരെപ്പോലെയുമെന്നായിരുന്നു പിത്രോദയുടെ പരാമർശം. ഒരു ഇംഗ്ലീഷ് പത്രത്തിന് നൽകിയ അഭിമുഖത്തിനിടെയാണ് വിവാദ പ്രസ്താവന.

ഇന്ത്യയുടെ വൈവിധ്യങ്ങൾക്കിടയിലും ജനങ്ങൾ ഒന്നാണെന്ന് വിശദീകരിക്കുന്നതിനിടയിൽ നടത്തിയ നിരീഷണങ്ങളാണ് വിവാദത്തിന് ഇടയാക്കിയത്. ഇടക്കിടെയുണ്ടാകുന്ന കലാപങ്ങൾ മാറ്റിനിർത്തിയാൽ 75 വർഷമായി ഇന്ത്യയിലെ ജനങ്ങൾക്ക് സമാധാനപരമായി ഒത്തൊരുമയോടെ ജീവിക്കാൻ കഴിയുമെന്നുണ്ടെന്നും വൈവിധ്യങ്ങൾക്കിടയിലും നമ്മൾ ലോകത്തിലെ തന്നെ ജനാധിപത്യ രാജ്യങ്ങളുടെ ഉത്തര ഉദാഹരണമാണെന്നാണ് പിത്രോദയുടെ പ്രസ്താവന.

ഇതോടെ പിത്രോദയെ തള്ളിപ്പറഞ്ഞ് കോൺഗ്രസ് രംഗത്തെത്തി. ഇന്ത്യയുടെ നാനാത്വത്തെ കുറിച്ച് വിവരിക്കാൻ പിത്രോദ നടത്തിയ പരാമർശ്യങ്ങൾ ദൗർഭാഗ്യകരവും അംഗീകരിക്കാൻ കഴിയാത്തതുമാണെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com