വംശീയ പരാമർശം: ഓവർസീസ്  കോൺഗ്രസ് അധ്യക്ഷ സ്ഥാനം സാം പ്രത്രോദ രാജിവച്ചു
Sam PitrodaFile

വംശീയ പരാമർശം: ഓവർസീസ് കോൺഗ്രസ് അധ്യക്ഷ സ്ഥാനം സാം പ്രത്രോദ രാജിവച്ചു

ഇന്ത്യയുടെ വൈവിധ്യങ്ങൾക്കിടയിലും ജനങ്ങൾ ഒന്നാണെന്ന് വിശദീകരിക്കുന്നതിനിടയിൽ നടത്തിയ നിരീഷണങ്ങളാണ് വിവാദത്തിന് ഇടയാക്കിയത്
Published on

ന്യൂഡൽഹി: വിവാദ പരാമർശത്തിനു പിന്നാലെ ഓവർസീസ് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച് സാം പിത്രോദ. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പിത്രോദയുടെ രാജി സ്വീകരിച്ചു. ദക്ഷിണേന്ത്യക്കാർ ആഫ്രിക്കക്കാരെ പോലെയാണെന്നും വടക്കുകിഴക്കുള്ളവർ ചൈനക്കാരെപ്പോലെയും ഉത്തരേന്ത്യയിൽ ഉള്ളവർ വെള്ളക്കാരെപ്പോലെയുമെന്നായിരുന്നു പിത്രോദയുടെ പരാമർശം. ഒരു ഇംഗ്ലീഷ് പത്രത്തിന് നൽകിയ അഭിമുഖത്തിനിടെയാണ് വിവാദ പ്രസ്താവന.

ഇന്ത്യയുടെ വൈവിധ്യങ്ങൾക്കിടയിലും ജനങ്ങൾ ഒന്നാണെന്ന് വിശദീകരിക്കുന്നതിനിടയിൽ നടത്തിയ നിരീഷണങ്ങളാണ് വിവാദത്തിന് ഇടയാക്കിയത്. ഇടക്കിടെയുണ്ടാകുന്ന കലാപങ്ങൾ മാറ്റിനിർത്തിയാൽ 75 വർഷമായി ഇന്ത്യയിലെ ജനങ്ങൾക്ക് സമാധാനപരമായി ഒത്തൊരുമയോടെ ജീവിക്കാൻ കഴിയുമെന്നുണ്ടെന്നും വൈവിധ്യങ്ങൾക്കിടയിലും നമ്മൾ ലോകത്തിലെ തന്നെ ജനാധിപത്യ രാജ്യങ്ങളുടെ ഉത്തര ഉദാഹരണമാണെന്നുമായിരുന്നു പിത്രോദയുടെ പ്രസ്താവന.

പിന്നാലെ തന്നെ പിത്രോദയെ തള്ളിപ്പറഞ്ഞ് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ നാനാത്വത്തെ കുറിച്ച് വിവരിക്കാൻ പിത്രോദ നടത്തിയ പരാമർശ്യങ്ങൾ ദൗർഭാഗ്യകരവും അംഗീകരിക്കാൻ കഴിയാത്തതുമാണെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com